താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായിരിക്കുന്ന ഏനസ്സിനെ ഗർഭാധാനാദ്യുപനയനാന്തങ്ങളായിരി ക്കുന്ന സംസ്കാരങ്ങൾ അപമാർജ്ജനം ചെയ്യുന്നു. "ആധാനം തനയസ്യ പുംസവവിധിഃ സീമന്തജാതാഹ്വയാ നിഷക്രാമോർഽന്നവിധിഃ ക്ഷുരോപനയനേ ത്രീണി വ്രതാനി ക്രമാത് ഗോദാനം ച സമാപനം വ്രതവിധേഃ പാ​​ണിഗ്രഹാഗ്ന്യാഹിതീ വിപ്രാദൗ​ വിഹിതാഃ ശ്രുതൌ നിഗദിതാഃ കാർയ്യാഃ ക്രിയാഃ ഷോഡശ."

എന്നു പ്രസിദ്ധമായ ഷോഡശക്രിയകളിൽ ഉൾപ്പെട്ട ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമ്മം, നിഷ്ക്രാമണം അന്ന പ്രാശനം, ചൌളം, ഉപനയനം എന്നീ എട്ടു ക്രയകളെക്കൊണ്ടു സംസ്കൃതനായ ബാലൻ ഭ്വിജത്വത്തെ പ്രാപിക്കുന്നു.ഈ ക്രിയ കൾ ഏതേതുകാലത്തു് അനുഷ്ഠിക്കണമെന്നു കാണിക്കുവാനുള്ള പ്രമാണം താഴെ ചേർക്കുന്നു.

"ഗർഭാധാനമൃതൌ, പുംസ- സ്സവനം സ്പന്ദനാൽ പുരാ ഷഷ്ഠേഽഷ്ടമേ വാ സീമന്തോ മാസേഽതോ ജാതകർമ്മ ച. ‌ അഹന്യേകാദശേ നാമ ചതുർത്ഥേ മാസി നിഷ ക്രമഃ

ഷഷ്ഠേഽന്നപ്രാശനം മാസേ ചൂഡാ കാർയ്യാ യഥാകുലം.

എവമേനശ്ശമം യാതി ബീജഗർഭസമുദ്ഭവം."

ഈ ക്രിയയുടെ ഉദ്ദേശ്യം ബീജഗർഭസമൂദ്ഭവമായ എനോ മാർജ്ജനമെന്നു മേൽപറഞ്ഞ പ്രമാണത്തിൽനിന്നു സിദ്ധമായല്ലോ.

ബ്രഹ്മചാരിപ്രകര​ണത്തിലെ ആദ്യപ്രൈഷമായ "ബ്രഹ്മചാർയ്യസി" എന്നതിൽ ലിങ ലോടു് ക്രത്യപ്രത്യയമൊന്നുമില്ലാത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.