താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
പ്രൈഷം.

എന്നു വചനമുണ്ടാകയാൽ. അതിനെ ചരിക്ക=പ്രാപിക്ക. ലക്ഷണയാ അദ്ധ്യയനം വിവക്ഷിതമായത്. എന്നാൽ വേദാദ്ധ്യയനത്തിനധികാരിയായി ഇപ്പോൾ നീയു് എന്നത്രേ "ബ്രഹ്മചാൎയ്യസി" എന്നതിനെക്കൊണ്ടു ചൊല്ലിയത്. ഇത്രനാളും വേദാദ്ധ്യയനത്തിന് അധികാരമില്ല

"ന ചാഭിവ്യാഹരേദ് ബ്രഹ്മ

സ്വധാനിനയനാദൃതേ
ശൂദ്രേണ ഹി സമസ്താവ

ദ്യവദ്വേദേന ജായതേ."

എന്നു വചനമുണ്ടാകയാൽ‌‌‌.

ഗൎഭാധാനാദ്യുപനയനാന്തങ്ങളായിരിക്കുന്ന സംസ്കാരങ്ങളെക്കൊണ്ടു സംസ്കൃതനായിരിക്കുന്ന പുരുഷന്നു ബീജഗൎഭസമുദ്ഭവമായിരിക്കുന്ന ഏനസ്സ് അപമാൎജ്ജനം ചെയ്യപ്പെടുന്നു.

"ഗാൎഭൈഹോമൈജ്ജാതകൎമ്മ

ചൌളമൌജ്ജീനിബന്ധുനൈഃ
ബൈജികം ഗാൎഭികഞ്ചൈനോ

ദ്വിജാനാമപമൂജ്യതേ."

ഗാൎഭങ്ങളായിരിക്കുന്ന ഹോമങ്ങൾ = ഗൎഭസംസ്കാരങ്ങൾ (ഗൎഭാധാനപുംസവനസീമന്തങ്ങൾ); ജാതസംസ്കാരങ്ങൾ = ജാതകൎമ്മചൌളമൌഞ്ജീനിബന്ധനങ്ങൾ; ഇവ അനുക്തങ്ങളായിരിക്കുന്ന നാമകരണോപനിഷ്ക്രാമണാന്നപ്രാശനങ്ങൾക്കുകൂടെ ഉപലക്ഷണങ്ങൾതാനും. സ്മൃത്യന്തരത്തിൽ, ഇവ, തത്തൽകാലസഹിതമാംവണ്ണം ക്രമേണ പഠിതങ്ങളാവൂതും ചെയ്തു.

"ഗൎഭാധാനമൃതൌ പുംസ-

സ്സവനം സ്പന്ദനാൽ പുരാ
ഷഷ്ഠേ fഷ്ടമേ വാ സീമന്തോ
മാസ്യേfതോ ജാതകൎമ്മ ച.

അഹന്യേകാദശേ നാമ
ചതുൎത്ഥേ മാസി നിഷ്ക്രമഃ
ഷഷ്ഠ്യേfന്നപ്രാശനം മാസേ

ചൂഡാ കാൎയ്യാ യഥാകുലം.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.