താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബ്രഹ്മചാരിപരിചരണം.‌
3

ഏവമേനശ്ശമം യാതി
ബീജഗൎഭസമുദ്ഭവം."

എന്നിങ്ങനെ. 'ജൈമിനി'മതത്തിങ്കൽ ഉപനിഷ്ക്രാണമില്ല ഗൃഹ്യത്തിങ്കൽ വിധിയായ്ക കൊണ്ട്. ഉക്തങ്ങളായിരിക്കുന്ന കൎമ്മങ്ങളുടെ പാവനത്വം സ്മൃത്യന്തരത്തിങ്കൽ പ്രസിദ്ധംതാനും.

"വൈദികൈഃ കൎമ്മഭിഃ പുണ്യൈ--

ന്നിഷേകാദ്യൈദ്വിജന്മനാം
കാൎയ്യശ്ശരീരസംസ്കാരഃ

പാവനഃ പ്രേത്യ ചേഹ ച."

എന്നിങ്ങനെ. എന്നാൽ ഗൎഭാധാനാദിചൌളാന്തങ്ങളായിരിക്കുന്ന കൎമ്മങ്ങളെക്കൊണ്ട് ഏനോമാൎജ്ജനം ചെയ്ത് ഉപനയനമാകുന്ന സംസ്കാരത്തേക്കൊണ്ടു സംസ്കൃതനായിരിക്കുന്ന പുരുഷനല്ലോ വേദാദ്ധ്യയനത്തിങ്കൽ അധികാരം; താദൃശമായിരിക്കുന്ന അധികാരം നിനക്ക് ഉണ്ടായി ഇപ്പോൾ എന്നു "ബ്രഹ്മചാൎയ്യസി" എന്ന ഭാഗത്തെക്കൊണ്ടു ചൊല്ലി. "ആവശ്യകാധമൎണ്യയോൎണ്ണിനിഃ", "ണിനിസ്താച്ഛീല്യേ" എന്നു വചനങ്ങളുണ്ടാകയാൽ "ബ്രഹ്മചാരീ" എന്നിടത്തു 'ണിനി' പ്രത്യയത്തേക്കൊണ്ടു് അദ്ധ്യനത്തിന്റെ ആവശ്യകത്വവും സാതത്യവും സൂചിതമാവൂതും ചെയ്തു. അവശ്യം വേദാദ്ധ്യയനം ചെയ്തുകൊള്ളണം അതു സൎവദാ വേണംതാനും; എന്നു "ബ്രഹ്മചാൎയ്യസി" എന്നതിന്റെ താൽപൎയ്യം.

എന്നിയെ 'ബ്രഹ്മചാൎയ്യസി" എന്നതിന്നു, ദ്വിജനായി നീയിപ്പോൾ എന്നാകിലുമാമൎത്ഥം. ദ്വിജനായി = രണ്ടാമതു ജാതനായി. നടേത്തെ ജനനം മാതാവിങ്കൽനിന്നു്; രണ്ടാമതു് ഉപനയനത്തിൽ നിന്ന്.

"മാതുരഗ്രേ ധിജായന്തേ

ദ്വിതീയം മൌഞ്ജിബന്ധനേ
ബ്രാഹ്മണക്ഷത്രിയവിശ്വ

സ്തസ്മാദേതേ ദ്വിജാതയഃ"

രണ്ടാമതു ജാതനായി എന്നിട്ടു ദ്വിജനായി. ഇജ്ജനനത്തിങ്കൽ സാവിത്രി മാതാവാകുന്നതു്. ആചാൎയ്യൻ പിതാവാകുന്നതു്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.