താൾ:Prahlatha charitham Kilippattu 1939.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുംഗനാം നിന്മകൻ ബാലകനെങ്കിലു-
മെങ്ങൾ ജീവിച്ചതും ഭാഗ്യമത്രേ തുലോം
ശ്വാസത്തിനാൽ സമുദ്രത്തെ വരട്ടുവാൻ
വാസനയുള്ളോർ വയമെന്നറികെടോ!
ദന്തങ്ങൾ തട്ടുന്നതാകിൽ ഗിരികളു-
മെന്തഹോ! ഭസ്മമായീടുമല്ലോ ദൃഢം 1740

അസ്മൽ ബലത്തിനു തുല്യമില്ലെങ്കിലും
യൂഷ്മാകംബാലനെ കൊന്നുകൂടാ വിഭോ!
എന്നവർ തന്നോടരചെയ്തു വോഗേനേ
പന്നഗന്മാരും മറഞ്ഞുകൊണ്ടീടിനാർ
സർപ്പങ്ങൾ പോയോരനന്തരം ബാലനെ-
ക്കെല്പോടു കൊൽവാൻ നിനച്ചസുരേന്ദ്രനും
ചിന്ത കലർന്നിരുന്നീടും ദശാന്തരേ
മന്ത്രികശും പറഞ്ഞീടിനാരദരാൽ
അല്പമതിയായ ബാലനെക്കൊല്ലുവാൻ
കല്പിച്ചതു വിധിയല്ലെന്നറികതേ 1750

ഷഡ്വൃത്തികളും ചതുരുപായങ്ങളു-
മെണ്ണിവേണം പുനരൊന്നു ചെയ്പാൻ നൃപ!
ഇന്നവർക്കിന്നതെന്നൊരാതെ കണ്ടു മ-
റ്റന്യഥാ ചെയ്തിൽ വിരോധമായും വരും
എന്നവർ ചൊന്നതു കേട്ടൊരു ദാനവൻ
തന്നുടെ ബാലകനോടു ചൊല്ലീടിനാൻ
ഉണ്ണീ! മകനേ! വരിക നീയുമിനി-
ദ്ദണ്ഡ്യനല്ലെന്നതുമിപ്പോളറിഞ്ഞു ഞാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/56&oldid=167021" എന്ന താളിൽനിന്ന് ശേഖരിച്ചത്