താൾ:Prahlatha charitham Kilippattu 1939.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 <poem> നിശ്ചലഭക്തിയെത്തന്നെയുറച്ചേവ മച്യുതനോടു ചൊല്ലീടും ദശാന്തരേ കണ്ടിതു പ്രഹ്ലാദനുണ്ടായ ഭക്തി വൈ കുണ്ഠനും പ്രീതിയോടേവമരുളിനാൻ എന്തു നിൻ ചിന്തയിലിച്ഛയതൊക്കയും ചന്തമായ് തന്നേനിതെന്നറിഞ്ഞീടു നീ ഞാനിനിപ്പോകുന്നു വൈകുണ്ഠലോകത്തു ദീനനായീടൊലാ പോയെന്നു മാനസേ മാർത്താണ്ഡബിംബത്തിലും പാൽക്കടലിലും പേർത്തു വൈകുണ്ഠത്തിലുമിരിക്കും ഹരി മൂഢരായുള്ള വരിങ്ങനെ ചൊല്ലവോ രൂഢമോദം ഭക്തരുള്ളിലിരിപ്പു ഞാൻ തന്നുടെ ഗേഹത്തിലഗ്നി പിടിക്കിലോ മന്നിലാരെങ്കിലും നോക്കിയിരിക്കുമോ എന്നതുപോലെ മൽഭക്തനു സങ്കടം വന്നാലതു കണ്ടിരിക്കയില്ലേഷ ഞാൻ ദുഷ്ടനെക്കൊല്ലുവാനായിട്ടിനി മേലി ലെട്ടുനാളുള്ളിൽ വരുന്നതുമുണ്ടെടോ പെട്ടന്നു തൂണിൽ നരസിംഹമായ് ജനി ച്ചിഷ്ടമായന്നു കാണാം നിനക്കിന്നിയും മേൽ വരും കാർയ്യമരുൾചെയ്തു മെല്ലവേ ദേവനും തത്ര മറഞ്ഞരുളീടിനാൻ മാധവൻ മന്ദം മറഞ്ഞതു കണ്ടുള്ളി ലാധി പൂണ്ടേററവും കേണു കുമാരനും ഒട്ടു നാൾ വേല ചെയ്തിട്ടു യത്നംകൊണ്ടു കിട്ടിയോരർത്ഥം കളഞ്ഞവനെപ്പോലെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/117&oldid=166997" എന്ന താളിൽനിന്ന് ശേഖരിച്ചത്