താൾ:Prahlatha charitham Kilippattu 1939.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> എന്നവൻ ചൊന്നതു കേട്ടു മുകുന്ദനും വെണ്ണിലാവഞ്ചിച്ചിരിച്ചരുളീടിനാൻ ദേവകളെക്കണ്ടുകൊള്ളേണമെങ്കിലു മാവോളവുമെളു തല്ലെന്നറികെടോ മാമപി കണ്ടുകൊൾവാനതിലും പണി മാമനിമാർക്കുമസാധ്യമിതെന്നറി മുക്തി നിനക്കു നല്കേണമെന്നിട്ടിഹ വ്യക്തമായ് മൂർത്തിം ധരിച്ചു വന്നേനഹം മങ്ങാതെ ഭക്തിയത്രേയപേക്ഷിച്ചു നീ യങ്ങനെയാമതാരല്ലെന്നു ചൊന്നതും പൂമകകാന്തനരുളും മൊഴി കേട്ടു കോമളബാലനും ചൊല്ലിനാനപ്പൊഴേ ഭക്തി വർദ്ധിച്ചുള്ള സജ്ജനത്തിന്നു നീ മുക്തി കൊടുപ്പതുമത്ഭുതമല്ലഹോ താപത്രയമായ നല്ലോരിരുട്ടിന്നു ദീപമായുള്ള തു ഭക്തിയത്രേ ദൃഢം അഷ്ടാംഗയോഗമുണ്ടാകിലെല്ലാർക്കുമേ പെട്ടന്നു മോക്ഷം കൊടുക്കുമല്ലോ ഭവൻ സ്വച്ഛമായുള്ള തിരുനാമമൊന്നിനോ ടച്യുത നീയുമെതിരല്ല പാർക്കിലോ ഭക്തിയത്രേ നിന്നിലും വലുതായതു ഭക്തബന്ധോ നിരൂപിച്ചു കണ്ടോളവും തന്നീടുക മഹാഭക്തിതന്നേ ഭവാ നിന്ദിരാമാതു ചേരുന്ന പുണ്യാംബുധേ

  • യമം, നിയമം, ആസനം , പ്രാണായാമം ,പ്രത്യാഹാരം, ധ്യാനം

ധാരണ, സമാധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/116&oldid=166996" എന്ന താളിൽനിന്ന് ശേഖരിച്ചത്