താൾ:Prahlatha charitham Kilippattu 1939.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

101 <poem> നേരേ പരിഗ്രഹിക്കെ"ന്നു ചൊല്ലിട്ടുട- നാരാദ്ധ്യ * പാശിയും പോയ് മറഞ്ഞീടിനാൻ. അപ്പതി പോയൊരു നേരത്തുബാലനെ ചിന്തിച്ചിതാദരാൽ:-

"എപ്പോഴുമുള്ളിലിരിക്കുന്ന നാഥനെ- യിപ്പോഴെനിക്കു കാണ്മാൻ കഴിവെത്തുമോ? അർണ്ണവം തന്നുടെ തീരത്തിരുന്നവ- നർണ്ണോജനേത്രനെയോർക്കും ദശാന്തരേ സേവകനുള്ളഴൽ പോക്കുവനെന്നോർത്തു ദേവനും വൈനതേയോപരി പൊങ്ങിനാൻ രണ്ടു പാടും ചാമരങ്ങളാൽ വീയീടവേ, കോടിചന്ദ്രാഭ തേടും കുട പൊങ്ങവേ, പാടി നാകസ്രീകളാടിക്കളിക്കവേ, 2470

ശംഖനാദം പല വാദ്യം മുഴങ്ങവേ പങ്കജനാഭനമപോടെഴുന്നള്ളിനാൻ. വാരിജലോചനൻ തന്നെക്കനിവോടു ചാരത്തു കണ്ടു യോഗീന്ദ്രപ്രവരനും. ശ്യാമളകാന്ത്യാ വിളങ്ങിച്ചു ദിക്കുകൾ പൂമകൾ കാന്തൻ പുരുഷോത്തമൻ പരൻ. ദേവദേവനുടെപൂമേനി വാഴ്ത്തുവാൻ നാവിനു വൈഭവമില്ല നമുക്കെടോ! പൊന്നികിരീടപ്രഭകൊണ്ടു മാനസേ ഖിന്നത ചേർക്കും നവകോടി സൂർയ്യനും

  • ആരാധ്യ=പൂജിച്ചിട്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/110&oldid=166990" എന്ന താളിൽനിന്ന് ശേഖരിച്ചത്