താൾ:Prahlatha charitham Kilippattu 1939.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 <poem> ഭദ്രനാം ബാലനെപ്പാശത്തിനാലവർ നിദ്രയിൽ ബന്ധിച്ചു പയ്യവേ കൊണ്ടുപോയ് അംബുധി തന്നിലമൂഴ്ത്തി വിരവോടു വന്മലതന്നെയുമേറ്റി വന്നിട്ടവർ ദാനവനോടറിയിച്ചതു കേട്ടുടൻ ദീനതയും കളഞ്ഞു മരുവീടിനാൻ. ആനന്ദവാരിയിൽ താണുകിടക്കുമി- സ്സൂനുവും മുങ്ങിക്കിടക്കും ദശാന്തരേ

ഉഗ്രമായുള്ള ബഡവാഗ്നിയെന്നോർത്തു നിർഗമിച്ചു ദൂരവേ *ജലജങ്ങളും എന്നതുകണ്ടു വരുണനും വന്നുട്ടു തന്നുടെ കയ്യിനാൽ പർവ്വതംതന്നെയും തട്ടിക്കളഞഞ്ഞു പ്രഹ്ലാദനെ മെല്ലവേ കെട്ടുമഴിച്ചുനാലിംഗനം ചെയ്തു തീരത്തിലാമ്മാറു ചേർത്തിട്ടനന്തരം വാരിധിനാഥനും പ്രീതനായ് ചൊല്ലിനാൻ "പുണ്യവാനേവ ഞാൻ നിന്നുടെ മേനിയെ- ക്കണ്ണിനാൻ കാണ്കയാൽ; ധന്യനായ് വന്നു ഞാൻ;

സ്വർന്നദിയാദിയാം തീർത്ഥങ്ങളെക്കൊണ്ടു മുന്നമേ തന്നെ പരിശുദ്ധനെങ്കിലും മംഗലനായ നിൻ സംഗത്തിനാലിന്നു പൊങ്ങിന പുണ്യവാനായ് ചമഞ്ഞീടിനേൻ ഒന്നിനുമാശയില്ല നിനക്കെങ്കിലു- മിന്നു ഞാൻ നല്കുന്ന രത്നങ്ങളാദരാൽ

  • ജലജങ്ങൾ=ജലജീവികൾ(?)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/109&oldid=166989" എന്ന താളിൽനിന്ന് ശേഖരിച്ചത്