താൾ:Prahlatha charitham Kilippattu 1939.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92 <poem> മാനസേ വേവറ്റു ദീനനായ് കേവല- മാനനം താഴ്ത്തി നിരൂപിച്ചിതിങ്ങനെ:- "നമ്മെയറിയാതെ ന‌വന്നിവരോടിഹ സന്മാർഗമെല്ലാമറിയിച്ചാതരഹോ! ദുഷ്ടനാം പ്രഹ്ളാടവാക്യമോ കേവലം പെട്ടെന്നു കഷ്ടരായ് വന്നാരിവർകളും. ഒന്നുകൊണ്ടും നമുക്കിങ്ങുവസിപ്പതു നന്നാകയില്ലെ"ന്നുറച്ചു ഭൃഗുസുദൻ ഇണ്ടലും പൂണ്ടു വിറച്ചുകൊണേടങ്ങനെ മണ്ടിനാൻ ദൈത്യരീജേന്ദ്രസ്യ സന്നിദൌ. "ദൈത്യേന്ദ്ര! കേൾക്ക വാക്യം മദീയം ഭവാൻ മാദ്ധ്യംദിനം കർമ്മകാരിതം (?)പോയി ഞാൻ

കാലവിളംബനമെന്നിയേ വീങ്ങിങ്ങു ബാലകൻമാരുടെ ചാരത്തുചെന്നുതേ. പൂണ്ടുകൊണ്ടാർ പരബ്രഹ്മഭാവത്തിനെ വീണ്ടുവരുവതിൻമുമ്പേയവർകളും" ​എന്നു പറയുന്ന നേരത്തു ബാലരിൽ പിന്നെയൊരുവനും വന്നു ചൊല്ലീടിനാൻ: "മോക്ഷമെന്നും ഭക്തിയെന്നും ‌ബഹുവിധം ശിക്ഷയാ ബോദം വരുത്തിയിട്ടെങ്ങടെ മാനസമെല്ലാമിളക്കിച്ചമച്ചതു ദാനവേന്ദ്രേ! തവ ബാലകനെന്നറി"

എന്നുചൊല്ലുന്ന നേരത്തുദൈത്യേന്ദ്രനും വന്നൊരു കോപം പൊറുത്തുകൂടായ്കയാൽ പാചകൻതന്നെ വിളിച്ചു ചൊല്ലീടിനാൻ "കൂസീതെ കൊല്ലുക നീ മമ ബാലനെ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/101&oldid=166981" എന്ന താളിൽനിന്ന് ശേഖരിച്ചത്