69 ഗിയെ എവിടെയെങ്കിലും കൊണ്ടുപോകണമെങ്കി ൽ ഡോലിയിലോ മഞ്ചലിലോ എടുത്തുകൊണ്ടുപോ
കേണം.
സൂക്ഷ്മനാഡികളിലേ ചോരയൊഴുക്കു:-ഇവയി ലേ രക്തം ചുവന്നിരിക്കും. പുറത്തോട്ടു ഒഴുകുകയോ ക നിയുകയോ ചെയ്യുന്നതു ധാരയായിട്ടായിരിക്കും. അപ്പം അമർത്തിയാൽ ഈ ഒഴുക്കു നിർത്തുന്നതിന്നു മതിയാവും. ദേഹത്തിന്റെ ഉള്ളിലേ ചോരയൊഴുക്കു:-ഇതു ദേഹത്തിനുള്ളിൽ മുറിതട്ടി അതുനിമിത്തം ഉണ്ടാകുന്ന ചോരയൊഴുക്കിന്നുള്ള പേരാകുന്നു. ഈ ഒഴുക്കു സാധാ രണയായി ശുദ്ധരക്തനാഡികളിൽ നിന്നായിരിക്കും.
ഇതിനെ അഞ്ചായി വിഭാഗിക്കാം. (1)ചോരതു
പ്പൽ, അതായതു രക്തം ശ്വാസകോശങ്ങളിലേക്കു ഒഴു കി, കരക്കുഃമ്പോൾ വായിൽ കൂടി പുറത്തു വരുന്നത്. (2) ചോരഛർദ്ദിക്ക, അതായതു രക്തം ആമാശയത്തിൽ ഒഴുകി അവിടെ നിന്നു, ഛർദ്ദിക്കുംപോൾ പുറത്തു വരുന്ന ത്. (3) നാസാദ്വാങ്ങളില് കൂടിയുള്ള ചോരയൊഴു
ക്കും. (4) തലച്ചോററിലേക്കുള്ള ചോരയൊഴുക്കു, (സന്നി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.