താൾ:Pradhama chikilsthsa 1917.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62 ക്കു നിർത്തുവാനുള്ള ചികിത്സ, തല, മുഖം, എന്നിവയിൽ നിന്നുള്ള ചോരയൊഴുക്കു സാധാരണയായി ശുദ്ധരക്ത നാഡികളിൽ നിന്നായിരിക്കും.മുറിവായിൽ വിരലുവെ ച്ചു ചോരയൊഴുക്കു നിർത്തുക. തണുത്ത ശുദ്ധജലം കൊ ണ്ടു മുറിവായി കഴുകുക. പനികട്ടി കലർന്ന ശുദ്ധജലം കിട്ടുമെങ്കിൽ അതുകൊണ്ടു കഴുകിയാൽ അധികം ന ല്ലതു. പിന്നെ അഴുക്കില്ലാത്ത ഒരു തുണിക്കഷ്ണം മുറി വായിൽ വെച്ചു അതിന്മേൽ ഒരു ചിററണവെച്ചു കെ ട്ടുശീലയോ ഉറുമാലോ എടുത്തു മുറുക്കി കെട്ടുക. തലയിൽ സംകീർണ്ണഭംഗം (compound fracture) ഉണ്ടയി അതിൽ നിന്നു ചോരയൊഴുകുകയാണെങ്കിൽ മുരിവായിൽവിരൽ വെച്ചോ മറ്റോഅമർത്തരുത്. അങ്ങിനെ ചെയ്താൽ എല്ലുനുറുക്കുകൾ തലച്ചോററിന്നു ള്ളിലേക്കു കടന്നു ചെല്ലുവാൻ ഇടയായേക്കാവുന്നതു

കൊണ്ടു മുറിവായിൽ നിന്നു അല്പം ദൂരെയായിട്ടു വേ

ണം രക്തനാഡിയെ അമർത്തുന്നത്. ചോര അതിക ലശലായി ഒഴുഗകുന്നപക്ഷം ചെന്നിനാഡിയോ പിര

ടിനാഡിയൊ അമർത്തുക. അതു കൊണ്ടും മതിയായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/79&oldid=166959" എന്ന താളിൽനിന്ന് ശേഖരിച്ചത്