താൾ:Pradhama chikilsthsa 1917.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൫

വടിയും കൂട്ടികെട്ടേണം. തോലിന്നു കേടു തട്ടാതിരിപ്പാൻ
കെട്ടിന്റെ അടിയിൽ ഒരു തടിച്ച ​​​കടലാസ്സിൽ കഷ
ണം വെക്കേണം. അരമണിക്കൂറു കഴി‌‌‌ഞ്ഞാൽ വടി പിറ
കോട്ടു തിരിച്ചു കെട്ടു അല്പം അയവാക്കുക. അപ്പോൾ ര
ണ്ടാമതും ചോര ഒഴുകുന്നില്ലെങ്കിൽ കെട്ടു അയച്ചുവിടാം.
കെട്ടു എടുത്തുകളയരുത്. അയവാക്കിയതിനാൽ ചോ
ര രണ്ടാമതും ഒഴുകിത്തുടങ്ങിയാൽ കെട്ടു ഉടനെ മുറുക്കു
കയും വേണം.
സൂചകം;- രക്തനാഡിഅമുക്കിയെ കണക്കില്ലാതെ അധികം
നേരം വെച്ചമർത്തിയാൽ ദേഹത്തിലെ ചോരയോട്ടം തന്നെ നിലച്ചു
അതു നിമിത്തം കലശലായ ദോഷം സംഭവിക്കാനിടയുണ്ടാകും. കെ
ട്ടു നാഡിയിന്മേൽ പതിഞ്ഞിരിക്കാത്ത പക്ഷം ഈ പ്രയോഗം തീ
രെ നിഷ്ഫലം.
റബ്ബർ പോലെ വലിവുള്ള വല്ല പട്ടയോ പിസ്താ
രിയുടെ [enema] റബ്ബർകുഴലോ എടുത്തു, ശുദ്ധരക്ത
നാഡിമേൽ മുറിതട്ടിയിരിക്കുന്ന ഭാഗത്തിന്നു അല്പം മീ
തെയായി, ആ അംഗത്തെ ചുറ്റി മുറുക്കികെട്ടിയാൽ
ചോരയൊഴുക്കുനില്ക്കും. ചോര നിർത്തുന്നതിന്നു വേറെ
വല്ല ഉപകരണവും കിട്ടുമെങ്കിൽ റബ്ബറപോലെ വലി
വുള്ള കയറോ പട്ടയോ ഉപയോഗിക്കാതിരുന്നതു ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/62&oldid=166942" എന്ന താളിൽനിന്ന് ശേഖരിച്ചത്