ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬
വന്നു അരയിൽ കെട്ടിയ ഇരട്ടമടക്കുകെട്ടിന്റെ അടി
യിക്കൂടി കടത്തി അതിൻന്മേൽകൂടി വീണ്ടും താഴോട്ടു
മടക്കി മൊട്ടുസൂചികൊണ്ടു കുത്തി ഉറപ്പിക്കുക.
മുഴങ്കാൽ കെട്ട് (the knecbandage):_(വിസ്തൃതബ
ന്ധത്തിലേ)ഒരു കെട്ടുശീലയെടുത്ത്
കീഴ്വക്ക് നാലംഗുലം അകത്തേക്കു
മടക്കി ശിഖയെ തുടയുടെ കീഴ്ഭാഗ
ത്തിന്റെ മുന്നിൽ മുഴങ്കാലിനു ഏ
കദേശം നാലംഗുലം മീതെയായി
വെച്ചു, മുട്ടിന്നുകീഴെ കാലിന്റെ മീ
തെ മുൻഭാഗത്താക്കി, തുഞ്ചങ്ങൾ
പിടിച്ചു മുട്ടിന്റെ പിന്നിൽ കൊ
ണ്ടു ചെന്നു, തമ്മിൽ കടത്തിയ ശേഷം മേലോട്ടു തുട
യുടെ കീഴ്ഭാഗത്തു 8 എന്ന അക്കത്തിന്റെ രൂപത്തി
ൽ കൊണ്ടുചെന്നു മുട്ടിന്നുമീതെയായീ തുടയുടെ മുൻഭാ
ഗത്തു ആൺകെട്ടു കെട്ടി ആ കെട്ടിന്മേൽ ശിഖ മ
ടക്കി മൊട്ടുസൂചികൊണ്ടു കുത്തി ഉറപ്പിക്കുക.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.