താൾ:Pradhama chikilsthsa 1917.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30

യോ എടുത്തു കണ്ണുകൾക്കും ചെവികൾക്കും മീതെയും തലയുടെ പിന്നിലെ മുഴക്കുതാഴെയും ആയി ചുറ്റി മുറുക്കികെട്ടുക. ഉറുമാലിന്റെ നാലു കോണുകളും പിടിച്ചുനന്നായി കീഴോട്ടു വലിച്ചു പിന്നെ അവയെ മേലോട്ടുമടക്കി ശിരസ്സിന്റെ അഗ്രത്തിൽ മൊട്ടുസൂചികൊണ്ടുകുത്തി ഉറപ്പിക്കുക.

തലയിൽ ഉണ്ടാകുന്ന മുറികൾക്കു സംകുചിതബന്ധത്തിന്റെ മദ്ധ്യം മുറിയുടെ മീതെ വെച്ചു രണ്ടറ്റങ്ങളും മുറിയുടെ എതിർഭാഗത്തു കൊണ്ടുചെന്നു പിണച്ചുമുറിയുടെ മീതെ കെട്ടി ഉറപ്പിക്കാം. താടിയിലേ കെട്ടു (the jaw bandage):-രണ്ടു സംകുചിതബന്ധ ത്രികോണ ക്കെട്ടുകളെടുത്തു ഒന്നിനെതാടിയെ ചുറ്റി തലയുടെ പിൻഭാഗത്തു കെട്ടുക. മറ്റൊന്നിനെ താടിയുടെ കീഴെ ചുറ്റി മേലോട്ടു കൊണ്ടു പോയി ശിരസ്സിന്റെ അഗ്രത്തിൽ കെട്ടി ഉറപ്പിക്കുക.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/47&oldid=207407" എന്ന താളിൽനിന്ന് ശേഖരിച്ചത്