താൾ:Pradhama chikilsthsa 1917.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

136

നീർ എന്നിവ കൊടുക്കാം. അതല്ലാതെ ഉള്ളിൽ ചെന്നിട്ടുള്ള വിഷം ക്ഷാരസംബന്ധമാണെന്നും തീർച്ചയുണ്ടെങ്കിൽ അതിനുള്ള പ്രത്യൌഷധം അമ്ലങ്ങളായ ചെറുനാരങ്ങനീർ , കാടി , പുളിവെള്ളം , മധുരനാരങ്ങരസം മുതലായവ തന്നെ . അമ്ലങ്ങളും ക്ഷരങ്ങളും അന്യോന്യം പ്രത്യൌഷധങ്ങളും ഒന്നിന്റെ രൂക്ഷതയെ മറ്റൊന്നു തീരെ ശമിപ്പിച്ചു കളയുന്നതും ആണെന്നു ഓർക്കേണ്ടതാകുന്നു. ഛർദ്ദിച്ചതെല്ലാം ഭദ്രമായി സൂക്ഷിച്ചു വെച്ചു ഡാക്ടരെ കാണിക്കണം. ആമാശയവും ഗളനാളവും വിഷത്തിന്റെ കാരണത്താൽ ദ്രവിച്ചുപോകാതിരിപ്പാനായി നല്ലെണ്ണ , ആവണക്കെണ്ണ , മുട്ടയുടെ കരു , പാൽ മാവോ പശയോ കലക്കിയ വെള്ളം , എന്നീ സൌമ്യതയും വഴുവഴുപ്പും ഉള്ള ദ്രാവകങ്ങളെ ധാരാളമായി സേവിപ്പിക്കേണം. ഛർദ്ദിപ്പിപ്പാൻ സാധിക്കാതിരിക്കയും ഡാക്ടർ വരുവാൻ താമസിക്കയും ചെയ്താൽ ഒരു ആമാശയവസ്തി (stomach pump) കൊണ്ടു വിഷത്തെ പുറത്തു കളയണം. ആമാശയവസ്തിയുടെ സ്ഥാനത്തിൽ അതിന്നു പകരമായി ഒരു സ്ഫടികപ്രണാളി (നാളം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/153&oldid=166868" എന്ന താളിൽനിന്ന് ശേഖരിച്ചത്