താൾ:Pradhama chikilsthsa 1917.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

135

ലികയുടെ സത്ത് ഇറക്കീട്ടുള്ള ഒരു മേശക്കരണ്ടിവീഞ്ഞ (wine of ipecac)ആവശ്യം പോലെ ഈ ഔഷധങ്ങളെ പത്തു മിനിട്ടു കഴിയുംപോൾ പിന്നെയും സേവിപ്പിക്കേണം. രോഗി ഉറക്കം തൂക്കിയാൽ അവനെ അങ്ങോട്ടുമിങ്ങോട്ടും നടത്തീട്ടോ , പുറത്തു തട്ടിക്കൊടുത്തോ, അവന്റെ ഉറക്കുതെളിയിപ്പിക്കേണം. ഇപ്രകാരം പ്രഥമചികിത്സ കഴിച്ചതിന്റെ ശേഷം ,ഏതുമാതിരി വിഷമാണ് ഉള്ളിൽ ചെന്നിട്ടുള്ളതെന്നറിവാനായി അടുത്തുള്ള കോപ്പ, കുപ്പി,ടംബ്ലർ മുതലായവ എടുത്ത് അതിൽ കുടിച്ചതിന്റെ ബാക്കിയായി വല്ലതും ഉണ്ടോ എന്നു പരിശോധിച്ചു നോക്കുക. അല്ലെങ്കിൽ രോഗിയോടുതന്നെ നേരിട്ടു ചോദിച്ചറിയാം.രോഗി കഴിച്ചിരിക്കുന്ന വിഷം അമ്ലസംബന്ധമെന്നു നിങ്ങൾക്കു തീർച്ചയുണ്ടെങ്കിൽ അതിന്നു പ്രത്യൌഷധമായി ഒന്നോ രണ്ടോ മേശക്കരണ്ടി മാഗ്നീഷിയ (magnesia) അല്ലെങ്കിൽ ശീമനൂറ് (chalk), അല്ലെങ്കിൽ തട്ടിന്മേലോ ചുമരിന്മേലോ തേച്ചിട്ടുള്ള കുമ്മായം , സൊഡാ , അല്ലെങ്കിൽ ചുണ്ണാമ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/152&oldid=166867" എന്ന താളിൽനിന്ന് ശേഖരിച്ചത്