ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
123
ശ്വാസകോശങ്ങളിലെക്കു വായുമാർഗ്ഗത്തേ അടച്ചു കളയാതിരിപ്പാനാകുന്നു.പിന്നെ രോഗിയുടെ തലയും ചുമലുകളും ജാഗ്രതയ്യി പൊന്തിച്ച് തോൾപലകകളുടെ ചുവട്ടിൽ ഒരു കുപ്പായം മടക്കിവെച്ചു താഴെ പറയും പ്രകാരം ക്രിത്രിമശ്വാസം ജനിപ്പിക്കുക:-ചികിത്സിക്കുന്നവൻ രോഗിയുടെ തലയിൽനിന്ന് അരയടി ദൂരെയായി മുട്ടുകുത്തി നിന്നിട്ട് രോഗിയുടെ കൈകൾ മുട്ടിനു നേരെ താഴെ പിടിച്ചു അവയെ നെഞ്ഞിൻ മീതെയും പാർശ്വഭാഗങ്ങളും വെച്ചു രണ്ടു നിമിഷം നേരം നന്നായി അമർത്തേണം.ഈ ക്രിയ ഉച്ഛാസത്തേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.