ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തെയോ ഇരുന്നാൽ രോഗിയുടെ കീഴെ അനേകം കെട്ടുശീലകളിടേണം.
ഉളുക്കു (sprains) ഒരു കെണിപ്പിലേ എല്ലുകൾ തമ്മിൽ വേർപെടാതെ അതിലെ ഗ്രന്ഥികളിൽ ചിലതുമാത്രം ചീന്തിപ്പോയാൽ അതിന്നു ഉളുക്കെന്നു പറയും. ലക്ഷണങ്ങൾ:- കെണിപ്പിൽ വേദന, വീക്കം, ശക്തിക്ഷയം, പലപ്പോഴും ആ സ്ഥാത്തിൽ വർണ്ണേഭേദം. ചികിത്സ:-ഉളുക്കു തട്ടിയ ഭാഗത്തെ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കാതെ തണുത്ത വെള്ളത്തിലോ പനിക്കട്ടി ചേർത്ത വെള്ളത്തിലോ ഒരു തുണിക്കണ്ടം നനച്ചു കൊണ്ടിരിക്കേണം. അധികമായ വേദനയും വീക്കവും ഉണ്ടായിരിക്കുകയും തണുത്ത വെള്ളം കൊണ്ടു ഒപ്പേണം. ഊനം തട്ടിയ ഭാഗം ഉയർത്തി വെക്കേണം.
മാംസപേശികളുടെ വലിച്ചിലും കീറലും:-അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.