[മരത്തിന്റെയോ മറ്റൊ ഒരു തടിയിന്മേലോ കണ്ടും കഴിയുമുള്ള ഒരു സ്ഥലത്തോ പുറം അടിച്ചു വീഴുന്നത് മുതുകെല്ലിന്നു നേരെ അടി തട്ടുന്നതിന്നു ദൃഷ്ടാന്തം. തല കുത്തിവീണു കഴുത്തൊടിയുന്നതു മുതുകെല്ലിന്നുനേരെ തട്ടാതെ മറ്റൊന്നിന്മൂലം തട്ടുന്നതിന്നുദൃഷ്ടാന്തം].
ലക്ഷണങ്ങൾ:-മുതുകെല്ലു മുറിഞ്ഞാൽ പ്രത്യക്ഷമായ ലക്ഷണങ്ങൾ കാണാം.കശേരുമജ്ജക്കും കൂടികേടു പറ്റാവുന്നതുകൊണ്ടു തന്മൂലം കീഴംഗങ്ങൾക്കു ശക്തിക്ഷയവും ബോധഹീനതയും നേരിടും.
ചികിത്സ:-ഡാക്ടരെ വിളിച്ചു വരുത്തുക. ഒരു സംഗതിവശാലും മുതുകു വളക്കരുത്. ഡാക്ടർ വരുന്ന തുവരെ രോഗിയെ അനക്കാതെ വെക്കുന്നതാണ് നല്ലതു. അങ്ങിനെ ചെയ്യാതെ മുതുകു വളക്കു കയോ ഇളക്കുകയോ ചെയ്യാൽ നെടുമജ്ജാതന്തുവിന്നു ഇപ്പോൾ തട്ടിയതിലും അധികമായ കേടുതട്ടാനിടയുണ്ട്.ഡാക്ടരെ കിട്ടാത്ത സന്ദദങ്ങളിൽ രോഗിയെ മഞ്ചം,വാതിൽപ്പലക മുതലായതിന്മേൽ
താഴെ പറയും പ്രകാരം എടുത്തുകിടത്തി സ്ഥലമാറ്റം ചെയ്യാം.[a]രോഗിയുടെ ദേഹം പിടിച്ചു പൊന്തിപ്പാൻ നാലാളുകൾ വേണം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.