താൾ:Pradhama chikilsthsa 1917.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കെ വലിച്ചു കാലിനെ മറ്റേകാലിനോടടുപ്പിച്ചുവെച്ചു പൂർവ്വസ്ഥിതിയിൽ ആക്കേണം . അതിന്നുശേഷം കാലിന്നു അലകുവെച്ചു കെട്ടുക. ശരിയായ അലകു കിട്ടിയില്ലെങ്കിൽ തൽക്കാലനിവൃത്തിക്കായി കുട, കുത്തിനടക്കുന്ന വടി .മാറാല അടിച്ചുകളവാൻ ഉപയോഗിക്കുന്ന മുളവടി , നീണ്ട പാഞ്ഞപ്പലക , മുളക്കണ്ടം മുതലായവ ഉയോഗിക്കാം . നീളമുള്ള ഒരു അലകു തുടക്കു പുറത്തു കൂടി കക്ഷം മുതൽ പാദത്തിനു ചോട്ടിൽ ഒന്നോ , രണ്ടോ അമഗുലം കടന്നു നില്ക്കത്തക്കവണ്ണം വെച്ചു കെട്ടേണം . താഴെ പറയുന്ന വിധത്തിൽ അലകു വെച്ചുകെട്ടുമ്പോൾ സഹായത്തിന്നുള്ള ആൾ കാലങ്ങോട്ടുമിങ്ങോട്ടും അനങ്ങാതെ നേരെയിരിക്കത്തക്കവണ്ണം പിടിച്ചുകൊള്ളേണം. ഒരു അകനമുള്ള മുക്കോൺകെട്ടുശീലയെടുത്തു കക്ഷങ്ങളിൽകൂടി അലകും മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/122&oldid=166837" എന്ന താളിൽനിന്ന് ശേഖരിച്ചത്