താൾ:Pradhama chikilsthsa 1917.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കെട്ടു രണ്ടും ചുറ്റികെട്ടേണം. അല്ലെങ്കിൽ ഒരു തുവാല എടുത്തു ചുറ്റിക്കെട്ടി മൊട്ടുസൂചികൊണ്ടു കുത്തി ഉറപ്പിക്കേണം. സ്ഥലമാറ്റം ചെയ്പാൻ രോഗിയെ ഡോലിയിൽ കിടത്തേണം .

12. തുടയെല്ലു ഒടിഞ്ഞാൾ :- അസ്ഥിഭാഗം ഉണ്ടായാൽ കാണുന്ന സാധാരണ ലക്ഷണങ്ങൾക്കു പുറമെ വിശേഷവിധിയായി കാണുന്ന രണ്ടു ലക്ഷണങ്ങളേവയെന്നാൽ :- രോഗിക്കു നില്പാൻ കഴികയില്ല . പാദം പുറത്തേക്കു വളഞ്ഞു നില്ക്കും.

ചികിത്സ :- ഈ എല്ലൊടിഞ്ഞിരിക്കുന്ന ആളുടെ കാലിന്നു അലകുവെച്ചു കെട്ടുകയോ ഈ ആളെ സ്ഥനമാറ്റംചെയ്ക്കയോ ചെയ്യുന്നതിനും മുമ്പു ഒടിഞ്ഞ കാൽ മറ്റെ കാലിനോടൊപ്പിച്ചു വലിച്ചു നിവിർത്തി വെക്കണം. ഇതിന്നായി അടുത്തു നില്ക്കുന്ന വല്ല ആളോടും കാലനക്കാതിരിക്കത്തക്കവണ്ണം നരിയാണി മുറുക്കിപ്പിടിപ്പാൻ പറയേണം. പിന്നെ ഒരു കൈ ഒടിഞ്ഞ എല്ലിനുമീതെയും മറ്റെക്കൈ തുടയുടെയും നിലത്തിന്റെയും ഇടയിൽ കൂടെ താഴെയും വെച്ചു പതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/121&oldid=166836" എന്ന താളിൽനിന്ന് ശേഖരിച്ചത്