ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3.(b) കണ്ഠാസ്ഥി രണ്ടും മുറിഞ്ഞാൽ :- ചുമലുകൾ പിന്നോട്ടായി നില്ക്കത്തക്കവണ്ണം അകലം കുറഞ്ഞ കെട്ടുശീലകളെടുത്തു ചുമലിന്നരികെയുള്ള രണ്ടു ഭുജങ്ങളെയും ചുറ്റിക്കൊണ്ടു പുറത്തുകൂടി കൊണ്ടുപോയി മറുവശത്തുള്ള ഭുജത്തെ ചുറ്റിക്കൊണ്ടു മുന്നിൽ കൊണ്ടുവന്നുകെട്ടുക. ചിത്രത്തിൽ കാണിച്ചപ്രകാരം കൈത്തണ്ട രണ്ടും ഉയർത്തി കെട്ടിന്മേൽ താങ്ങിനിർത്തുക.
4. തോൾപലക മുറിഞ്ഞാൽ :- ഒരു അകലമുള്ള കെട്ടുശീലയുടെ മദ്ധ്യം മുറിത്തട്ടിയ ഭാഗത്തിലെ കക്ഷത്തിൽ വെച്ചു , തുഞ്ചങ്ങൾ രണ്ടും ചുമലിന്മേൽ കൂടി ചുറ്റിക്കൊണ്ടുവന്നു കക്ഷത്തിൽ മുറുക്കി കെട്ടുക. ആ ഭാഗത്തെ കൈത്തുക്കുകൊണ്ടു താങ്ങിനിർത്തുക.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.