ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കാണിച്ചപ്രകാരം ഒന്നാമത്തെ ഉറുമാലിന്റെ തുഞ്ചങ്ങളും രണ്ടാമത്തെതിന്റെ തുഞ്ചങ്ങളും കൂടി കെട്ടുക.
3.(a)കണ്ഠാസ്ഥിഭംഗം :- ഈ എല്ലു പൊട്ടുന്നതു സാധാരണയായി ഇതിന്റെ മദ്ധ്യത്തിന്നു സമീപത്തു വെച്ചായിരിക്കും. i ലക്ഷണങ്ങൾ :- രോഗി തലയെ ഒടിഞ്ഞ എല്ലുള്ള ഭാഗത്തേക്കു ചായ്ക്കും . ആ ഭാഗത്തുള്ള കൈമുട്ടിനെ മറ്റെ കൈകൊണ്ടു താങ്ങിപ്പിടിക്കുകയും ചെയ്യും. ആ എല്ലിന്മേൽ വിരലുകൾ കൊണ്ടു തടവിനോക്കതിയാൽ തോലിന്നടിയിൽ പൊട്ടിയ അറ്റം പൊന്തിനിൽക്കുന്നതുകൊണ്ടു കൈയ്ക്കു തടയും.
ii ചികിത്സ:- ഉടനെ വൈദ്യനെ വിളിച്ചു വരുത്തുക . ഇതിനിടയിൽ ഒരു വലിയ ഉറുമാലോ , തുണികഷണമോ, മുഖം മറയ്ക്കുന്ന തൊപ്പിയോ , വേഷ്ടിയോ എടുത്തു ഒരു പന്തുപോലെ ചുരുട്ടി, മുറിതട്ടിയ ഭാഗത്തെ കക്ഷത്തിൽ കഴിയുന്നത്ര മേലോട്ടു തള്ളിവെയ്ക്കുക . ഒരു വലിയ മുക്കോൺകെട്ടു ശീലയെടുത്ത് ഒരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.