താൾ:Pracheena Malayalam 2.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടുന്നില്ല അറിയുന്നുമില്ലെന്നു പറഞ്ഞു. പിന്നെ കന്യകാ ഗൃഹത്തിൽ മാലകണ്ടു് ശിവക്ഷേത്രത്തിൽ ദിവസം പ്രതി മാലകെട്ടുവാൻ ഏൾപ്പിച്ചാക്കി ക്ഷേത്രപരിചര്യയും ഏല്പിച്ചു സന്തത്യർത്ഥം ഇഷ്ടം പോലെ ബ്രാഹ്മനരെ പരിഗ്രഹിപ്പാനും പറഞ്ഞു.

ഇനി ഇതിനെപ്പറ്റി ആലോചിക്കാം

ഭാര്യ വ്യഭിചാരിണി എന്നിങ്ങനെ പറഞ്ഞ വാക്കിൽ നിന്നു് മറ്റുള്ളവർക്കു് ആ സ്ത്രീ.... ഉണ്ടായതു് ദോഷനിശ്ചയബുദ്ധിയൊ ദോഷ...എഹിയൊ ദോഷഭാവബുദ്ധിയൊ ആസ്ത്രീക്കു് പാതിവ്രത്യഗ്നിസംഭവാ എന്നും പുരുഷനു വൃദ്ധൻ മൂർഖൻ എന്നുമുള്ള വിശേഷണം ചേർത്തും അനന്തരം “മമാരനരകാലയംയയൌ” എന്നു് അയാളുടെ ഗതിയെപ്പറ്റി പറഞ്ഞും ഇരിക്കകൊണ്ടു് സ്ത്രീയെപ്പറ്റി ദോഷനിശ്ചയവും ദോഷശംകയും ഇല്ലാതെയും നിർദ്ദോഷനിശ്ചയമുണ്ടായും ഇരുന്നൂ എന്നു തെളിയുന്നു. ആസ്ഥിതിക്കു് ബഹിഷ്കരിക്കാൻ വിചാരം നടത്തിയതു് അന്യായമാണു്.

സമാധാനം: ദോഷമില്ലെന്നുള്ള യാഥാർത്ഥ്യം അവർക്കറിയാമായിരുന്നു. എങ്കിലും ഇപ്രകാരം ഒരു വാക്കു പുറപ്പെട്ടുപോയതുകൊണ്ടു് ബഹിരംഗമായിട്ടു് അതിലേക്കു് ഒരു സമാധാനത്തിന്നു വേണ്ടിമാത്രം വിചാരണനടത്തിയതാനെന്നു പറയുന്നു. എങ്കിൽ ഇരിക്കട്ടെ. അപ്രകാരം വിചാരണ നടത്തിയതിൽ ഏതു പ്രകാരം തെളിവുകിട്ടി? കന്യകായാസ്തു ദോഷശ്ച ഭാന്തിനൊനച = കന്യകയ്ക്കു ദോഷമൊന്നും കാണുന്നില്ല ദോഷം ഇല്ലതന്നെ എന്നു പറയാം

ആസ്ഥിതിക്കു ശങ്കരസ്മൃതി ൮ അ ൧ആമ്പാദം ൩൨ - ശ്ലോ -

'സന്നിഗ്ദ്ധാർത്ഥസ്യശൂന്യത്വെ
ദാസീ പ്രശ്നേനനിശ്ചിതെ
സമാനാദിജനാബ്രൂയുഃ
ശുഷ്കസംശയനിഷ്കൃതി.'

അർത്ഥം:- ദോഷവതിയാണു തന്റെ ഭാര്യ എന്നു ഗൃഹസ്ഥനു വൃഥാ ദോഷശംകയുത്ഭവിക്കുകയും അതുകേവലം ഇല്ലാത്തതാണെന്നു് ദാസീവിചാരത്താൽ തീർച്ചപ്പെടുകയും ചെയ്യുന്ന പക്ഷം ഈ ശുഷ്കസംശയം ഉണ്ടായിതീർന്നതിന്നു് അയ്യാളെക്കൊണ്ടു പ്രായശ്ചിത്തം ചെയ്യിക്കണം. ഈ പ്ര

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/59&oldid=166803" എന്ന താളിൽനിന്ന് ശേഖരിച്ചത്