താൾ:Pracheena Malayalam 2.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദാരിദ്ര്യവും വിശപ്പും അധികപ്പെട്ടതിനാലൊ ചിത്തഭ്രമം കൊണ്ടൊ ഊണു് അവർക്കു സർവസാധാരണമായിരുന്നതു കൊണ്ടോ ആയിരിക്കണം.

  ദാരിദ്ര്യവും വിശപ്പും കൊണ്ടാണെങ്കിൽ ഭാർഗ്ഗവൻ

’കുബേരസ്യ തു കോശാനുഗൃഹീത്വാവി ഭുരാഗതഃ
വൃഷമൂലെ തുനിക്ഷിപ്യ‘

(കേരള മഹാത്മ്യം)


അർത്ഥം - വൈശ്രവണന്റെ ഭണ്ഡാരം (ഖജനാവ്) കൊണ്ടുവന്നു വൃഷമൂലത്തിങ്കൽ (വാഹനച്ചുവട്ടിൽ) സ്ഥാപിച്ചു.

  പിന്നെ ചെന്നു് ഉത്തമകുലീനന്മാരും വൈദികവൃത്തിയിലിരിക്കുന്നവരുമായ ബ്രാഹ്മണരെക്കൊണ്ടു് വന്നിരുത്തി.

ഗൃഹെ ഗൃഹെ ചതിഷൂന്തികുബേരൈശ്ച സമന്വിതാ
അഷ്ടൈശ്വര്യം ദദൌതെഭ്യം.

(കേരള മഹാത്മ്യം - ൧൨അ)


അർത്ഥം: -

’തേഷാംഗ്രാമാണിനിർമ്മായ തെഭ്യസ്തെഭ്യൊ
ദദൌപ്രഭുഃ അഷ്ടൈശ്വര്യം‘ (൧൨ അ)


അർത്ഥം: -

’അനന്തരം ദദൌതേഭ്യ അഷ്ടൈശ്വര്യഞ്ച ശാശ്വതം‘.


അർത്ഥം: -

  ഇക്കാണിച്ച പ്രമാണങ്ങളാൽ ബ്രാഹ്മണർ വേണ്ടതായ സകല സർവസമ്പത്തും ഉണ്ടായിരുന്നെന്നു കാണാവുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/40&oldid=215698" എന്ന താളിൽനിന്ന് ശേഖരിച്ചത്