താൾ:Pracheena Malayalam 2.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


നു് മുമ്പ് ഇവർ ഇരുന്നിരുന്ന സ്വദേശങ്ങളിൽ ഉണ്ടായിരുന്നവയൊ ഇങ്ങോട്ടുവരുമ്പോൾ മാർഗ്ഗത്തിൽ നിന്നും സിദ്ധിച്ചവയൊ ഇവിടെ വന്നു ചേർന്നതിന്റെ ശേഷം ഇവിടെ നിന്നും ലഭിച്ചവയൊ ആയിരിക്കണം.

മുമ്പറഞ്ഞ കേരളോല്പത്തിയിൽ നമ്പൂരിമാരുടെ പൂർവ്വ വാസസ്ഥാനമായി പറഞ്ഞിരിക്കുന്ന ആര്യാവർത്തത്തിലാകട്ടെ ഇവിടെകൊണ്ടുവരപ്പെട്ട ബ്രാഹ്മണരുടെ സ്വദേശങ്ങളായി കേരള മാഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്ന കൃഷ്ണാതീരം, മദ്ധ്യാർജ്ജുനം, ശാലീവാഹം, മധുര (ഉത്തരമധുരയൊ ദക്ഷിണ മധുരയൊ രണ്ടും കൂടി ആയാലും ശരി) മുതലായ സ്ഥലങ്ങളിലാവട്ടെ (എമ്പ്രാൻ, നമ്പൂരി, പോറ്റി) ഈവക ശബ്ദങ്ങൾ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. അഥവാ അങ്ങിനെ ഉള്ളപോലെതോന്നുന്ന പക്ഷം ഈ ദ്രാവിഡവാക്കു് ഇവിടെ (ഗോകർണ്ണ)ത്തിനു തെക്കു വശത്തുള്ള ദിക്കുകളിൽ നിന്നു് അങ്ങോട്ടു ചെന്നിട്ടുള്ളവയായിരിക്കും. അത്ര തന്നെയുമല്ല, മലയാളത്തെ ഒഴിച്ചു് മറ്റു സ്ഥലങ്ങളിൽ ബ്രാഹ്മണരെല്ലാം ഈ നാമത്രയത്തെ നിസ്സാര സ്ഥിതിയിലും ചേരാത്തതായിട്ടാണു് വച്ചിരിക്കുന്നതു്. അതിനാൽ ഈ നാമങ്ങൾ അവരുടെ സ്വദേശത്തു നിന്നും സിദ്ധിച്ചിട്ടുള്ളവയല്ല.

മലയാള ഭൂമിയുടെ വടക്കേ അതിർത്തിയും തുളുനാട്ടിന്റെ തെക്കേ അതിർത്തിയും കൂടിച്ചേർന്ന സ്ഥലമായ കാഞ്ഞിരോട്ടു പുഴയുടെ വടക്കെക്കര തൊട്ടു് വടക്കോട്ടു് അതായതു് തുളുഗ്രാമങ്ങളിലാകട്ടെ[1] മലയാളമൊഴിച്ചുള്ള മറ്റെവിടെയെങ്കിലുമാകട്ടെ ഒരിടത്തും എമ്പ്രാൻ, നമ്പൂരി, പോറ്റി എന്നുള്ള ശബ്ദങ്ങളും ഇതുകളെക്കുറിച്ചുള്ള ബഹുമാനവും അല്പംപോലും ഇല്ലാതെ തന്നെ ഇരിക്കകൊണ്ടു് മാർഗ്ഗ മദ്ധ്യത്തിൽ വച്ചു സിദ്ധിച്ചിരിപ്പാനുമിടയില്ല.

വിശേഷിച്ചും തുളുഗ്രാമത്തിലുള്ളവർക്കു അയ്യൻ, പട്ടൻ മുതലായ വേറെ നാമങ്ങളല്ലാതെ എമ്പ്രാനെന്ന നാമം ഒരു നാളും (ഇന്നുവരെയും) അവരുടെ സ്വദേശത്തു് ഉണ്ടായിട്ടില്ലാത്തതുകൊണ്ടു്, മലയാളത്തിൽ കൊണ്ടിരുത്തിയശേഷം പോയേച്ചു രണ്ടാമതു വന്ന ബ്രാഹ്മണർക്കു എമ്പ്രാനെന്ന നാമവും കൊടുത്തു ൩൨ ഗ്രാമങ്ങളിൽ ഭാഗ്ഗവൻ ഇരുത്തി എന്നു പറയുന്നതു ശരിയല്ല.

  1. മലയാളം തമിഴിന്റെ ഒരു വക ഭേദമാകയാൽ പ്രത്യേകം പറയാത്തതാണു്
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/4&oldid=65644" എന്ന താളിൽനിന്നു ശേഖരിച്ചത്