Jump to content

താൾ:Pracheena Malayalam 2.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നൻ എന്നു അർത്ഥമാകുന്നു എന്നു് മൂത്തതു് അഭിപ്രായപ്പെട്ടിരിക്കുന്നു. ൯

‘പോറ്റി’ ശബ്ദത്തിനു് ‘ഈശ്വരൻ’ എന്നു അർത്ഥമാകുന്നു എന്നും അതിൽ കാണുന്നു.

‘ഇതുകളിൽ എമ്പ്രാൻ ശബ്ദം പെരുമ്പുഴയ്ക്കു വടക്കു് മുപ്പത്തിരണ്ടു തുളുഗ്രാമത്തിലുള്ളവർക്കും, നമ്പൂരി ശബ്ദം പെരുഞ്ചല്ലൂരു മുതൽ കാടമുറിവരെയുള്ള എല്ലാ പേർക്കും, തെക്കു അമ്പലപ്പുഴയും അരിപ്പാട്ടുവരെയും വടക്കു നിന്നും വന്ന ചിലർക്കും പോറ്റി ശബ്ദം അതിനു തെക്കുള്ളവർക്കും ആകുന്നു’ എന്നും അതിൽ പറഞ്ഞിരിക്കുന്നു.

മാപ്പിള തിരുമുല്പാടു് എമ്പ്രാൻ എന്ന ശബ്ദത്തെ സംസ്കൃത വാക്കായിട്ടു ചേർത്തു ‘ഹെബ്രാഹ്മണാർദ്ധനാമാനൊ’ എന്നുള്ള വ്യാഖ്യാനത്തെ സ്വീകരിച്ചിരിക്കുന്നു. പാച്ചുമൂത്തതു് എമ്പ്രാൻ ശബ്ദത്തെ തമിഴു് വാക്കു് അല്ലെങ്കിൽ മലയാളവാക്കായിട്ടു ചേർത്തു് അതു് ‘എമ്പെരുമാൻ’ എന്നുള്ളതു് ലോപിച്ചതും ‘എന്റെ രക്ഷിതാവു്’ എന്നർത്ഥമുള്ളതും ആകുന്നു എന്നും മാപ്പിളതിരുമുല്പാടു പറഞ്ഞതിനു നേരേ വിപരീതമായിട്ടും മുപ്പത്തിരണ്ടു തുളുഗ്രാമക്കാർക്കു മാത്രമുള്ളതാണെന്നും പറഞ്ഞിരിക്കുന്നു.

പാച്ചുമൂത്തതു് ‘നമ്പൂരി’ ശബ്ദത്തെ സംസ്കൃത വാക്കായി ചേർത്തു് മുൻ കാണിച്ചപ്രകാരം വേദത്തെ പൂരിപ്പിക്കുന്നവൻ എന്നു് വ്യാഖ്യാനിച്ചിരിക്കുന്നു. മാപ്പിളതിരുമുല്പാടു് ഇങ്ങനെയുള്ള കൃത്രിമ വ്യാഖ്യാനമൊന്നും അതിലില്ലെന്നു വിചാരിച്ചായിരിക്കാം സാധാരണ ശേഖരത്തിൽ വിട്ടു കളഞ്ഞതു്.

പാച്ചു മൂത്തതു് ‘പോറ്റി’ ശബ്ദത്തിനെ മലയാള വാക്കായിട്ടു കരുതി ആയതിന്നു ഈശ്വരനെന്നു് അർത്ഥം കല്പിച്ചു. തിരുമുല്പാടു് വിശേഷിച്ചൊന്നും പറയാനില്ലെന്നും സാധാരണ എല്ലാപേർക്കും അറിയാവുന്നതാണെന്നും കരുതിയായിരിക്കാം അതിനെക്കുറിച്ചു് ഒന്നും പറയാതെ വിട്ടു കളഞ്ഞിരിക്കുന്നതു്.

ഈ മലയാള ബ്രാഹ്മണർ (എമ്പ്രാൻ, നമ്പൂരി, പോറ്റി) എല്ലാപേരും അന്യദേശങ്ങളിൽ നിന്നു് ഭാർഗ്ഗവനാൽ കൊണ്ടുവരപ്പെട്ടവരെന്നു് പ്രമാണങ്ങളിൽ കാണുന്നുവല്ലോ. എന്നാൽ അപ്രകാരം തന്നെ ചിന്തിച്ചു നോക്കാം. ആ സ്ഥിതിയ്ക്കു് മുമ്പറഞ്ഞ മൂന്നു് നാമങ്ങളും ഇവിടെ വരുന്നതി

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/3&oldid=166772" എന്ന താളിൽനിന്ന് ശേഖരിച്ചത്