Jump to content

താൾ:Pracheena Malayalam 2.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആലയസ്യ തുസോപാന
പ്രക്ഷാളനവിധാവഥ
ഉത്സവെബിംബവാഹായ
ഗൃഹം തസ്മൈപൃഥഗ്ദദൌ.

  ആ ശിവദ്വിജനെയും കന്യകയെയും ക്ഷേത്രസോപാനം (നട) കഴുകുന്നതിനും ഉത്സവത്തിനു് തിടമ്പു് എഴുന്നള്ളിക്കുന്നതിനും നിയമിച്ചു് വെവ്വേറു ഗൃഹം കൊടുത്തു പാർപ്പിച്ചു. (കേരള മഹാത്മ്യം - ൪൮ - അ) ഇങ്ങനെ വളരെ ഉണ്ട്. ഇപ്രകാരം ഇല്ലാത്ത സംഗതികളായാലും ശരി എങ്ങാനും വല്ലവനും തുമ്മിപോയെങ്കിൽ ഭ്രഷ്ടുകല്പിച്ചു തള്ളുന്നതിനു് ബദ്ധകംകണരായ കൂട്ടർ അവർ (നമ്പിടികൾ) ബ്രാഹ്മഹത്തിചെയ്തിരുന്നു എങ്കിൽ അവരെ സമൂഹത്തിലിരിക്കാൻ ഒരിക്കലും ക്ഷണിക്കയില്ലായിരുന്നു. വിധികർത്താക്കന്മാരായ ഇവർ ക്ഷണിച്ചിരുന്നു എങ്കിൽ അവരായിട്ടു തനിയെ ഭ്രഷ്ടരായിക്കൊള്ളുകയും ഇരിക്കാതെ മാറിക്കളകയും ചെയ്കയില്ലായിരുന്നു. ആയതിനാലിതൊന്നും സംഭവിച്ചിട്ടുള്ളതല്ല.

  എന്നാൽ ബ്രാഹ്മണരുടെ അഭിപ്രായവും ഈ ഹന്താക്കളെ കൂട്ടത്തിലിരുത്തികൂടാ എന്നുതന്നെ ആയിരുന്നു; അവരിരുത്തുകയുമില്ല. ക്ഷണിച്ചാലും അവരിരിക്കുകയില്ലെന്നുള്ളതു് ബ്രാഹ്മണർ സ്വമഹിമകൊണ്ടു മുൻകൂട്ടി അറിഞ്ഞിരുന്നതിനാലും ഉപകാരം ചെയ്ത അവർക്കു പെട്ടെന്നു മനസ്താപമുണ്ടാകാതിരിക്കുന്നതിനു മാത്രവുമാണു് ക്ഷണിച്ചതു് എങ്കിൽ; മനസ്താപം വരരുതെന്നു കൂടി ഉണ്ടായിരുന്നു. എന്നുവരികിൽ അതിലേക്കിങ്ങനെയല്ല വേണ്ടതു്. ഉപകാരം ചെയ്ത നിമിത്തം അവർക്കുണ്ടായ ദോഷത്തെ വിധിപ്രകാരം മാറ്റി കൂട്ടത്തിൽ ചേർത്തു കൊള്ളേണ്ടതു ഇവരുടെ കടമയാകയാൽ തൽക്ഷണം അപ്രകാരം ചെയ്യേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനെ നോക്കുമ്പോൾ അവരുടെ മനസ്താപത്തെപ്പറ്റി ഇവർക്കു കരുണയുണ്ടായിരുന്നു എന്നു പറയുന്നതായാൽ ആയതു ശുദ്ധമേ കള്ളം തന്നെയാണു്.

  ഇനി ഈ ബ്രാഹ്മണർ പറയുന്ന പ്രകാരം അവർ (നമ്പിടിമാർ) ബ്രഹ്മഹത്തി ചെയ്തു. ചെയ്തേച്ചു വന്നപ്പോൾ ഇരിപ്പാനിവർ സൽക്കരിച്ചു. അവരിരിക്കാതെ നാം പടിമേലെന്നു പറഞ്ഞു. അല്ലെങ്കിൽ നമ്പിന്നു ഇടിവു വന്നു് ഭ്രഷ്ടു ഭവിച്ചു. ഇതുകൾ വാസ്തവത്തിൽ നടത്തിയിട്ടുള്ളവതന്നെയെന്നു് വകവച്ചു നോക്കുന്നതായാൽ, ഈ സംഗതിയിൽ പ്രധാന ഭ്രഷ്ട

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/36&oldid=215674" എന്ന താളിൽനിന്ന് ശേഖരിച്ചത്