താൾ:Pracheena Malayalam 2.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പോയി ചാത്തം ഊണും കഴിഞ്ഞു് ശ്രീമൂലസ്ഥാനത്തുവന്നു് ബ്രാഹ്മണരുടെ ഇടയിൽ ഇരുന്നു. യോഗാചാര്യൻ അയാളെ നോക്കി

ഗഛത്വം പാപസംയുക്ത
ശൂദ്രശ്രാദ്ധേതു ഭുക്തിതഃ
ത ച്ശ്രുത്വാതഞ്ചവിപ്രാസ്തു
ബഹിഷ്കാരം കൃതാസ്തദാ

(ശൂദ്രചാത്തമുണ്ട പാപമുള്ള താൻ പോയികൊള്ളുക എന്നു പറഞ്ഞു. ഇതുകേട്ട ബ്രാഹമണർ ഈയാളെ പുറത്തുതള്ളി)

കേരള മാഹാത്മ്യം - ൪ - അ

  ആദിയിൽ വൃദ്ധനും മൂർഖനുമായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾ യോഗക്കാരുടെ അടുത്തുചെന്ന് സ്വഭാര്യ വ്യഭിചാരിണി എന്നു പറയുകയും അയാൾ മരിച്ചു നരകത്തിൽ പോകയും ചെയ്തു. അനന്തരം ബ്രാഹ്മണരോടാലോചിച്ച് ഭട്ടതിരി വന്നു വിചാരം നടത്തി.

'കന്യകായസ്തു ദോഷശ്ച
ഭാന്തിനോനചഭാർഗ്ഗവ
തഥാപിവിപ്രവാക്യേന
കിഞ്ചിദ്ദോഷൊ ഭവിഷ്യതി'

  കന്യകക്കു വ്യഭിചാരദോഷം അറിയുന്നില്ല. ഇല്ലാതാനും എങ്കിലും വിപ്രവാക്യ പ്രകാരം കുറെ ദോഷമിരിക്കണമെന്നു വിധിച്ചു് പുറത്താക്കി. കേരള മഹാത്മ്യം - ൪൭. അ.

  അവിടെ ബ്രാഹ്മണവേഷക്കാരനായ ഒരു ശിവ ദ്വിജൻ ഒരു ബ്രാഹ്മണപുത്രിയെ വിവാഹം ചെയ്‌വാനിശ്ചിച്ച് ബ്രഹ്മചര്യം ധരിച്ചു് അയാളുടെ ഭവനത്തിൽ ചെന്നു് കന്യകയെ കൊടുക്കണമെന്നു് അപേക്ഷിച്ചപ്പോൾ പരമാർത്ഥം ഗ്രഹിക്കാതെ കൊടുക്കയും അയാൾ വിവാഹം ചെയ്ത് പാർക്കയും ചെയ്തു. എന്നിട്ടു് എല്ലാപേരും കൂടി

തല്ക്കാലെകല്പായാമാസ
കന്യാകാഞ്ചശിവദ്വിജഃ
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/35&oldid=215672" എന്ന താളിൽനിന്ന് ശേഖരിച്ചത്