താൾ:Pracheena Malayalam 2.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രാധാന്യമില്ലാഞ്ഞിട്ടല്ല - അവർക്കു വേറെ തൊഴിൽ ഏർപ്പെട്ടുപോയതുകൊണ്ടു് സൗകര്യം കുറയുമെന്നു കണ്ടിട്ടു് വേദത്തിന്നധികാരമുണ്ടെന്നുള്ളതിനെ സൂചിപ്പിക്കുന്നതിനുമാത്രം ഇത്രയും വെച്ചിട്ടുള്ളതാണു് എന്നതിനു് പ്രത്യുത്തരം ഉണ്ടായേക്കാം. എന്നാൽ മുമ്പറഞ്ഞ തൊഴിലുകളെ ചെയ്യുന്നതിനോടുകൂടി ചതുർവേദങ്ങളേയും അധ്യയനം ചെയ്യുന്നതിനു് സാമാന്യം ബുദ്ധിശാലിയായ ഒരു മനുഷ്യനു് വലുതായ പ്രയാസമൊന്നുമില്ലെന്നുള്ളതിലേക്കു് അനേകം പണ്ഡിതന്മാർ ഇക്കാലത്തും ദൃഷ്ടാന്തമായിരിക്കയാൽ ആയതു് ശരിയാകുന്നില്ല.

അത്രയുമല്ല മൂന്നും നാലും തരക്കാർക്കു വേദാധ്യയനം തീരെ നിഷേധിക്കപ്പെട്ടിരുന്നിട്ടും അവർക്കും ഈ നാമമിരിക്കുന്നു.

മഹാദാരിദ്ര്യം കൊണ്ടൊ മഹാരോഗം കൊണ്ടൊ വേദാധ്യയനത്തെ ഉപേക്ഷിച്ചതാണു് അല്ലാതെ അധികാരമില്ലാഞ്ഞിട്ടല്ല എന്നു പറയുന്നു. എങ്കിൽ ജ്വരം പിടിപെട്ടതുകൊണ്ടു് അധ്യയനം ഉപേക്ഷിച്ചാൽ അതുശമിക്കുന്ന കാലത്തു് ആകാമെന്നുവരും. ഇതങ്ങനെയല്ലല്ലോ. ആവകക്കാരിൽ കാരണമാക്കി പറയപ്പെട്ട ദാരിദ്ര്യവും രോഗവും ഇല്ലാതെ ശക്തന്മാരായിരിക്കുന്നവർ അനേകം പേർ ഉണ്ടായിരുന്നിട്ടും അവർക്കും നിഷേധിക്കപ്പെട്ടു തന്നെയിരിക്കയാൽ ഇപ്പറഞ്ഞതു് യോജിക്കുന്നില്ല.

രാഗദ്വേഷാദികൾ കൊണ്ടു് ദുഷിച്ച ഹൃദയം നിമിത്തം ഉപേക്ഷിച്ചതാണെന്നോ ജീവരക്ഷാർത്ഥം ഏതു വൃത്തിയിലും പ്രവേശിക്കയും സ്വേച്ഛാപ്രകാരം ഓരോ വേഷങ്ങളെ അവലംബിക്കയും ചെയ്തു് ഭ്രഷ്ട ഭവിച്ചവരാകയാൽ അധ്യയനം പാടില്ലെന്നു വെച്ചതാണെന്നൊ പറഞ്ഞാലും മേൽകാണിച്ചദോഷം നേരിടുന്നതുകൊണ്ടു് ആയതും പാടില്ല. അത്രയുമല്ല ഉത്തമന്മാരോടു് ഏക ഘട്ടസ്നാനം പംക്തിഭോജനം, രംഗസ്ഥാനം, മഹാനസം (അരങ്ങും അടുക്കളയും) ഇതുകളൊന്നും പാടില്ലാത്തവിധം താഴ്ച സംഭവിച്ച ശാപഗ്രസ്തന്മാർക്കുപോലും ഈ നമ്പൂരിപ്പട്ടം ഇരിക്കുന്നു. അധ്യയനം നിമിത്തം ഉണ്ടായ പേരാണെങ്കിൽ അധ്യയനം പാടില്ലെന്നു വരുമ്പോൾ ഈ പേരിനേയും മാറ്റേണ്ടതാണു്.

അധ്യയനം പോയൊഴിഞ്ഞിട്ടും നാമം ഒഴിയാതെ കിടന്നുപോയതാണു് എന്നാണെങ്കിൽ മാറാതെ കിടക്കുന്നതിന്നും മാറ്റാതെ ഇട്ടിരിക്കുന്നതിന്നും എന്തു കാരണം എന്നു കാണുന്നില്ല. അതു യുക്തിക്കും നടപ്പിനും യോജിച്ചുമിരിക്കുന്നില്ലാ. ഈ നാമത്തെ കുറിച്ചു് അത്ര ഗൗരവമായിട്ടു

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/14&oldid=215433" എന്ന താളിൽനിന്ന് ശേഖരിച്ചത്