താൾ:Pracheena Malayalam 2.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യ്യാത്തതിനാൽ വേണ്ടിവന്നതായ ഈ നമ്പൂരി ശബ്ദവിവരണം അതിശങ്കയാലെന്ന് മഹാന്മാർ വിചാരിക്കയില്ലെന്നു വിശ്വസിക്കുന്നു.

ഇനി ‘ന’ കാരം ബ്രഹ്മപരവും വേദാർത്ഥകവും തന്നെയെന്നും വേദത്തെ പൂരിപ്പിക്ക.... (പാരായണം ചെയ്ക) നിമിത്തമത്രേ നംപൂരി സംജ്ഞ സിദ്ധിച്ചിട്ടുള്ളതെന്നും തന്നെയാകട്ടെ. എന്നാലും ശരിയാകുമൊ എന്നു നോക്കാം.

നമ്പൂരി ശബ്ദത്തിന്നു് വേദപാരായണം (വേദാധികാരം) തന്നെയാണു് കാരണമെങ്കിൽ വേദപാരായണമുള്ളവർക്കു് എല്ലാപേർക്കും ഈ നമ്പൂരിപ്പട്ടമുണ്ടായും വേദ പാരായണമില്ലത്തവർക്കൊരുത്തർക്കും നമ്പൂരിപ്പട്ടമില്ലാതെയുമിരിക്കേണ്ടതാണെന്നുള്ള അന്വയ വ്യതിരേക യുക്തികൾക്കു് അതു ശരിയായിട്ടു വരേണ്ടതാണു്.

ഈ നമ്പൂരി ശബ്ദം സംസ്കൃത ഭാഷയിൽ ചേർന്നതും വേദപാരായണം ചെയ്ക നിമിത്തം സംഭവിച്ചിട്ടുള്ളതുമായിരിക്കുന്ന സ്ഥിതിയ്ക്കു് വേദങ്ങളും അധ്യയനവും ഉണ്ടായതായിപ്പറയുന്ന ബ്രഹ്മവർത്തം തുടങ്ങി ഭാരതഖണ്ഡം മുഴുവനിലും ബഹുമാനപുരസ്സരം ധാരാളം പ്രസിദ്ധപ്പെട്ടും തന്നിവാസികളും വേദാധികാരികളുമായ എല്ലാ ബ്രാഹ്മണരിലും (ത്രൈവർണ്ണകന്മാരിൽ പോലും) ശരീരവും അതിന്റെ നിഴലും - വാക്കും അതിന്റെ അർത്ഥവും എന്ന പോലെ വേദപാരായണവും അതു നിമിത്തമുണ്ടായതായിപ്പറയുന്ന നമ്പൂരി സംജ്ഞയും തമ്മിൽ വിട്ടുപിരിയാതേയും ഇരിക്കേണ്ടതാണു്. അങ്ങനെ ഇരിക്കുന്നില്ല. അതുകൊണ്ടു് ഇതു് തീരെ ശരിയല്ല. അന്വയ യുക്തിക്കു തീരെ ശരിയിടുന്നില്ലെന്നു തെളിയുന്നു.

ഇനി വ്യതിരേക യുക്തിക്കു ശരിയായിട്ടുണ്ടൊ എന്നുനോക്കാം.

ഇനി വേദപാരായണമില്ലാത്ത വകക്കാരിൽ (അതായതു് ജാതിമാത്രന്മാരിലും ശാപഗ്രസ്തന്മാരിലും) ഈ നാമമിരിക്കുന്നു.

സമാധാനം :- ജാതിമാത്രന്മാരിൽ ഒന്നും രണ്ടും തരക്കാർക്കു് ഒരു പ്രാവശ്യം വേദപാരായണം (മുതൽമുറ) ആകാമെന്നുണ്ടു് എന്നു വാദിച്ചേക്കാം.

പക്ഷേ നമ്പൂരി ശബ്ദത്തിനു് വേദപാരായണ പ്രധാനമാരെന്നു അർത്ഥം പറഞ്ഞ സ്ഥിതിക്കു് സ്വപ്നം പോലെ ഒരിക്കലെങ്ങാണ്ടൊ ആകാമെന്നുള്ളതു് മുൻപറഞ്ഞ അർത്ഥത്തോടു യോജിക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/13&oldid=215431" എന്ന താളിൽനിന്ന് ശേഖരിച്ചത്