താൾ:Pingala.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏകാദശസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായത്തിലും ഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തേഴാമദ്ധ്യയത്തിലും ഉപന്യസിക്കപ്പെട്ടിട്ടുള്ള ഭിക്ഷുഗീതയെന്ന മങ്കഗീതയെ പുരസ്കരിച്ച് ഒരു കാവ്യം മഹാരാഷ്ട്രഭാഷയിൽ ഏകനാഥകവി നിർമ്മിച്ചിട്ടുണ്ട്.

ശാന്തരസപ്രധാനമായ ഈ ഖണ്ഡകാവ്യം ഭാഷാഭിമാനികൾക്ക് ഉപായനീകരിച്ചുകൊണ്ട് ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു. പിങ്ഗളയ്ക്കുപോലും യാമാർദ്ധത്തിൽ മാർഗ്ഗദർശകമായ് തീർന്ന ആ സനാതനധർമ്മം എന്നെന്നും സർവോൽകർഷേണ വർത്തിക്കുമാറാകട്ടെ.

തിരുവനന്തപുരം
1104-4-9.
ഉള്ളൂർ എസ്. പരമേശ്വരയ്യർ
"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/6&oldid=166526" എന്ന താളിൽനിന്ന് ശേഖരിച്ചത്