ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബ്രാഹ്മണൻ പറയുന്ന കഥകളുടെ കൂട്ടത്തിലാകുന്നു പിങ്ഗളോപാഖ്യാനം കാണുന്നത്.
“ | പുത്രശോകാഭിസന്തപ്തഃ രാജാനം ശോകവിഹ്വലം |
” |
എന്ന് വ്യാസഭഗവാൻ ആ ഉപാഖ്യാനം ആരംഭിച്ചു ,
“ | അത്ര പിങ്ഗളയാ ഗീതം തഥാ ശ്രൂയന്തി പാർത്ഥിവ! |
” |
എന്ന പദ്യത്തിൽ പിങ്ഗളയുടെ ഇതിഹാസം തുടങ്ങുന്നു. ഇതിഹാസം രണ്ടും ഗാഥ ആറും, ഇങ്ങനെ എട്ടു പദ്യങ്ങളെ ഭാരതത്തിലെ പിങ്ഗളോപാഖ്യാനത്തിൽ ഉള്ളൂ. ഭീഷ്മർതന്നെ "അത്രാപ്യുദാഹരന്തിമമിതിഹാസം പുരാതനം" എന്നു പറയുന്നതിൽനിന്നും മഹാഭാരത കാലത്തിൽ - അതായത് ഇന്നേക്ക്മൂവായിരംകൊല്ലങ്ങൾക്കുമുമ്പു - തന്നെ ഈ ജീവന്മുക്തയുടെ അത്യത്ഭുതമായ ജീവചരിത്രം ഭാരതവർഷത്തിൽ ഒരു ഭാസുരദിപം പോലെ പ്രകാശിച്ചിരുന്ന എന്നു വ്യക്തമാകുന്നുണ്ട്.
പിങ്ഗളോപാഖ്യാനം ഒരു കാവ്യമായി ഇതിനു മുമ്പ് ആരും രചിച്ചിട്ടുള്ളതായി അറിവില്ല. ഭാഗവതം