താൾ:Pingala.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104. പ്രസ്ഥാനദിഗ്‌രേഖ മാതൃഗർഭാശയം :
ലക്ഷ്യാഗ്രമേവർക്കും പ്രേതഭൂമി ;
ആ യാത്ര കൺചിമ്മും മുന്നിലും തീർന്നിടാ,-
മായാമമാർന്നതുമാവാമല്പം :
ആ വേളതൻ നീളമെന്തായാലെ,ന്താർക്കു-
മാവദ്ധ്യഭൂമിതാനാപ്യസ്ഥാനം ;   780

ചുറ്റിലും കേട്ടിടാം നെഞ്ഞിടിയാവഴി-
ക്കൊറ്റപ്പെരുമ്പറക്കൊട്ടുപോലെ.

105.യാതൊന്നു ഭോഗമെന്നുള്ളോരു പേരിലാ-
പ്പാതയിൽ മർത്ത്യൻ തൻമുന്നിൽ കാണ്മൂ :
ഹാ ! നഞ്ഞുചേർന്നതാമക്കൊലച്ചോറ്റിങ്ക-
ലാനന്ദഗന്ധാംശമാർക്കുദിക്കും ?

106.അങ്ങോട്ടുമിങ്ങോട്ടും രണ്ടറ്റം നിന്നുകൊ-
ണ്ടംഭോജയോനിയുമന്തകനും.
പിന്നെയും പിന്നെയും കാൽകൊണ്ടു തട്ടുന്ന
കന്ദുകമേതുതാൻ നീരജസ്കം ?   790

107.എത്രമേലെത്രമേൽ മാതാവിൻ സ്തന്യത്താൽ
നിത്യവും ജിഹ്വാഗ്രം ക്ലിന്നമാവു :
അത്രമേലത്രമേലേറുന്നു പാരിതിൽ
മർത്ത്യന്നു തൃഷ്ണയും മാറിടാതെ ,
പിന്നെയും പിന്നെയുമുത്ഭവം , നിർയ്യാണം.
പിന്നെയും പിന്നെയും , പാനം , ദാഹം :-

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/43&oldid=166508" എന്ന താളിൽനിന്ന് ശേഖരിച്ചത്