താൾ:Pingala.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
XXV

100.പാരത്രികാർത്ഥം ! ഹാ ! പാരത്രികാർത്ഥം !- ഞാൻ
നേരത്തെ തെല്ലതൊന്നോർത്തീലല്ലോ ! നൂനമതോർക്കുവാനിദ്ദുഷ്ടചിത്തയാം
ഞാനധികാരിണിയല്ലതാനും

101.നന്മയിൽക്കോലുംപൂണ്ടാടിടുമെന്റെ ക-
ണ്ണുണ്മയിൽപ്പീലിക്കണ്ണായിപ്പോയി !
കാണുവാനുള്ളതു കണ്ടില ഞാനൊന്നും;
കേൾക്കുവാനുള്ളതു കേട്ടുമില്ല.   760

102.കാലത്തുമുച്ചയ്ക്കുമന്തിയ്ക്കും രാവിലും
കാലൻതൻ വെണ്മഴു കയ്പെടാതെ ,
ആയുർദ്രുമൂലത്തിലാഞ്ഞാഞ്ഞു വെട്ടുന്നു
ണ്ടായതു ഹൃൽസ്പന്ദവേദ്യമാർക്കും.

103.നീങ്ങിടാനാവാത്തോരന്തകനമ്മഴു-
വോങ്ങിന കയ്യുമായ് നമ്മോടൊപ്പം
നൂഴുന്നു മാതാവിൻ കർഭാശയത്തിങ്കൽ
വാഴുന്നു കൂടവേ വേർപെടാതെ.
വീഴാതേ തിരല്ലീ വെട്ടേറ്റേറ്റേവർക്കും
പാഴാകും തൽപാഞ്ചഭൗതികാങ്ഗം-   770

ഇശ്വാസമന്ത്യമാ , മന്ത്യത്തിൻ മുന്നേതാം :
നിശ്ചയമാർക്കുമില്ലിന്നതെന്നായ്.
പൂമകനായാലും പുൽപ്പുഴുവായാലും
ചാമിന്നോ നാളെയോ മറ്റന്നാളൊ !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/42&oldid=166507" എന്ന താളിൽനിന്ന് ശേഖരിച്ചത്