ദൂരത്തു പൂക്കണിക്കൊന്നതാനദ്രവ്യം
ചാരത്തു ചെന്നാൽ താനഗ്നിഹേതി !
43.ദാസിക്കു മറ്റെന്തു നോക്കേണ്ടു ? കൈവശം
കാശുള്ള കാമുകൻ കാമദേവൻ ; 290
പൊന്നെണ്ണ വേർപെട്ട പൂരുഷക്കൊപ്രയോ
പിണ്ണാക്കപ്പേഷകയന്ത്രത്തിങ്കൽ.
44.ആ സർവഗ്രാസയാം യക്ഷിതൻ പിന്നത്തേ
ഹാസത്തിൽ മേളിക്കും ദൃഷ്ടിപാതം
മൃത്യുവാൽ ഗ്രസ്തയാമക്കാമുകാശയ്ക്കു
ദഗ്ദ്ധതിലാഞ്ജലിയെന്നുതോന്നും !
ഉള്ളിൽതീയശ്ശിരശ്ശൂലികൾ,ക്കക്ഷിയിൽ
വെള്ളം ,ഗളത്തിങ്കലർദ്ധചന്ദ്രൻ :-
ആണല്ല പെണ്ണുമല്ലാകാര, മാമട്ടിൽ
നാണംകെട്ടപ്പുറം പിച്ചതെണ്ടാം 300
45.ഐളനെപ്പുൽകിനാളുർവശി വിത്താഢ്യ-
രൈളരെയൊക്കെയുമിവധുടി;
രൂപത്തെക്കാമിച്ചാളത്തയ്യൽ. ഇപ്പെണ്ണോ
രൂപയേ - അത്രയ്ക്കേഭേദമുള്ളു.
46.തിങ്കൾനേർവക്ത്രയാൾ നേടിനാൾ വേഗത്തിൽ
തങ്കവും, രത്നവും കുന്നുകുന്നായ്.
ഹർമ്മ്യങ്ങൾ , വീഥികൾ , ഗ്രാമങ്ങൾ , ദേശങ്ങൾ. -
ഇമ്മട്ടിലായിതച്ശുല്കാദാനം.
ആകല്പമണ്ഡന, മാകൃഷ്ടവഞ്ചന
മാത്മാങ്ഗവിക്രയ , മർത്ഥലാഭം:- 310
താൾ:Pingala.djvu/21
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു