താൾ:Pingala.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂങ്ഗാരമേന്തുവാൻ പൂമകൾ നിൽക്കുമ-
ശ്‌ശൃങ്ഗാരാധിഷ്ഠാന ദേവതയാൾ,
വാസന്തിപ്പൂ ചൂടി വാരസ്ത്രീമൌലിയായ്
വാസന്തശ്രീതന്നെ വാച്ചമട്ടിൽ ,
ആരാവിൽത്തന്മണിഹർമ്മ്യത്തിൽ മിന്നുന്നു
മേരുവിലപ്സരസ്സെന്നപോലെ.

8.പിങ്ഗളയെന്നപേരന്വർത്ഥമാവീഥി
മങ്ഗളദേവതയ്ക്കങ്ഗഭാസ്സാൽ  50

കാമുകമാനസനർത്തനയന്ത്ര,മ-
ക്കാഞ്ചനകർഷകമായ കാന്തം.

III

9.മൈഥിലവീഥികൾ-പണ്ടവ സീതതൻ
പാദാബ്ജസ്പർശത്താൽ പാവനങ്ങൾ.
ആ മാർഗ്ഗദർശകജ്യോതിസ്സിൻ പേരാർക്കു
രോമാഞ്ചം കൂടാതെയോതാം ? കേൾക്കാം ?

10. മാതാവേ ! വെന്നാലും മാഹാത്മ്യശാലിനി !
സീതാഖ്യേ ! ചിത്സുമമാദ്ധ്വിധാരേ !
ഭാരതഭൂതലഭാഗ്യാബ്ധിചന്ദ്രികേ !
ചാരിത്രദിഗ്ജയപ്പൊൽപ്പാതകേ !  60

അത്രയ്ക്കു സദ്വൃത്തധാമാവാം രാജേന്ദു-
വൃത്തമപൂരുഷൻ രാമൻ പോലും
അമ്മയ്ക്കൊരർഹനാം ഭർത്താവല്ലെന്നല്ലീ
വല്മീകജന്മാവിൻ വാക്യസാരം ?

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/10&oldid=166472" എന്ന താളിൽനിന്ന് ശേഖരിച്ചത്