താൾ:Pingala.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാകേന്ദുമണ്ഡലമൊന്നല്ലി ? രണ്ടെങ്കി-
ലേകം-പ്രതിച്ഛനം-ഏതതിങ്കൽ ?
താഴോട്ടുപോന്നതെന്തമ്പിളി ? കൈവിട്ട
കേഴമാൻ കുഞ്ഞിനെത്തേടുകയോ ?

5. പാഴ്മതിയല്ലതു : വർത്തുളശ്രീയാർന്ന
വാർമഴവില്ലൊളിമിന്നലല്ല :
ഹിരകദീപവുമ: ല്ലൊരു സൌന്ദർയ്യ-
പാരമ്യധാമത്തിൻ ഭാസുരാസ്യം.
തൻകുളിർപ്പുഞ്ചിരിയാമ്പലും മേൽക്കുമേൽ
തൻകടക്കൺകരിംകൂവളവും  30
വീഥിയിൽ വായ്പിക്കയാണമ്മുഖേന്ദു:---ഇ-
തേതൊരു രങ്ഗപുഷ്പാഞ്ജലിയോ ?


II


6.ഉത്തരമൈഥിലവീഥിയിലുണ്ടൊരു
പത്തരമാറ്റൊളിത്തങ്കമെയ്യാൾ :
മാഹേന്ദജാലത്തിൽ മന്മഥൻ വീശിന
മായൂരപിഞ്ഛികയെന്നപോലെ.

7. സർവാങ്ഗഭങ്ഗിക്കു സങ്കേതഭൂമിയായ് ;
യൌവനലീലയ്ക്കു വാരുണിയായ്  :
ലാവണ്യലക്ഷ്മിക്കു വിഭ്രമദോലയായ് :
ഭാവഹാവാദിക്കു കൂത്തരങ്ങായ് ;

പാരിന്നു വേധസ്സിൻ സ്ത്രീസൃഷ്ടികൌശല-
പാരമ്യം കാണിക്കും ദീപികയായ് ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/9&oldid=166532" എന്ന താളിൽനിന്ന് ശേഖരിച്ചത്