താൾ:Pattukal vol-2 1927.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

67 നൃഗമോക്ഷം

 നന്ദനന്ദനൻതന്നേയും  നന്ദനന്മാരേയും  നൃഗൻ
 വന്ദിച്ചു യാത്രയും ചൊല്ലി മന്ദം ഗമിച്ചു
 സുന്ദരാംഗൻ വാസുദേവനിന്ദീരാവല്ലഭൻ കൃഷ്ണൻ
 നന്ദനന്മാരോടും തന്റെ മന്ദിരം പൂക്കു
 തത്തയുമിത്തരം  പുരുഷോത്തമചരിത്രമല്പം
 സത്വരം പറങ്ങുകൊണ്ടു  പറന്നുപോയി
 അതുലശ്രിയെഴും മാടക്ഷിതിതന്നിൽ ഭരണിനാ-
 ളതിമോദമവതരിച്ചൊരു ഭൂപാലൻ
 കരുണാവാരിധി  ധീരൻ വരുണാവാസഗംഭീരൻ
 ധരണിപാലകനെന്നോടരുളിച്ചെയ്തു
ബോട്ടിലെഴുന്നെള്ളുന്നേരം പാട്ടുപാടീടുവാൻ വഞ്ചി-
പ്പാട്ടുണ്ടാക്കേണമെന്നു ഞാൻ കേട്ടിട്ടുണ്ടാക്കി
 ഇതിനുള്ള കുറ്റമെല്ലാം  മതിമാന്മാർ പൊറുക്കേണ-

മതിനു ഞാനൊന്നു വേറെ വണങ്ങീടുന്നേൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/73&oldid=166458" എന്ന താളിൽനിന്ന് ശേഖരിച്ചത്