താൾ:Pattukal vol-2 1927.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നളിനമിഴിയാളെ! സത്യമെന്നറിഞ്ഞാലും നാരിമാരായാൽ ഭർത്താവെത്രയും നന്നായ്‌വേണം വീരന്മാരായ പുരുഷന്മാർക്കുമതുപോലെ നീ മാലയിടുന്നാകിൽ നളനെത്തന്നെ വേണം വാമലോചനേ!നന്നായുറച്ചുകൊൾക ചിത്തേ മുരിക്കുകൊണ്ടു മാലചമയ്ക്കുമാറില്ലല്ലോ വരിയ്ക്കുമാറില്ലല്ലോ കേകികൾ കാകികളെ വാഴമേൽ കൊടിയിടുമാറുണ്ടോ മധുവാണി കേഴകൾ കോഴികളെ വരിച്ചീറുമാറുണ്ടോ? ഇരുമ്പുതകിടിന്മേൽ രത്നങ്ങൾ പതിയ്ക്കുമോ കരിമ്പു സ്വർണ്ണം കെട്ടി യഷ്ടിയായ്പ്പിടിക്കുമോ അന്നപ്പേടയോടൊരു കാകനെയണയ്ക്കുമോ തന്വംഗീമണി! നീയും ചിന്തിച്ചുകാൺക ചിത്തേ കേശമില്ലാത്ത ജനം പുഷ്പങ്ങളണിയുമോ നാസികയില്ലാത്തവർ ഘ്രാ​​​ണങ്ങളറിയുമോ ഒന്നിനൊന്നനുരൂപം ചേർച്ചയാകുന്നപോലെ സുന്ദരിമാർക്കു നല്ല സുന്ദരർതന്നെവേണം അത്രയുമല്ല നിങ്ങൾ തമ്മിൽ ചേരുകിൽ ബാലേ! ചിത്രമായൊരു കാന്തിയതിനു വേറെയുണ്ടു ഇന്രനിന്ദ്രണീദേവിതന്നോടു ചേർന്നപോലെ ചന്ദമാവിഭാവരിതന്നോടു ചേർന്നപോലെ അംഗജൻ രതിദേവിതന്നോടു ചേർന്നപോലെ ഗംഗാവല്ലഭൻ ഗൌരിതന്നോടു ചേർന്നപോലെ മംഗലഗുണഗണതേജസ്സു കലർന്നൊരു

നിങ്ങൾതങ്ങളിൽ ചേർന്നു വരുന്നതുപപന്നം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/511&oldid=166426" എന്ന താളിൽനിന്ന് ശേഖരിച്ചത്