എന്തു നിൻ മനോരഥമെന്നു നീ പറഞ്ഞാലും എന്നതു കേട്ടു ദമയന്തിയുമുരചെയ്തു ഉന്നതാനന്ദമരയന്നത്തോടതുനേരം നിന്നുടെ രൂപഗുണം കാണുകമൂലമിപ്പോൾ നന്നല്ലോ കളിപ്പാനെന്നുള്ളിലൊരു മോഹം ഏതൊരു ദിക്കിൽനിന്നു വന്നിപ്പോൾ പോകുന്നതു- മേതൊരു ദിക്കിലെന്നു നേരു ചൊല്ലുകവേണം നളനെന്നൊരു നരവരന്റെ രാജ്യത്തിങ്കൽ മേളമായിരുന്നു ഞാനവനുമായി ബാലേ! അന്നമേ നീയോ പല ദിക്കിലും നടന്നല്ലോ മന്നവന്മാരിൽ നല്ല സുന്ദരരെവിടുള്ളു അമ്മധുവാണിയോടങ്ങന്നവുമതുനേരം വെണ്മയിലുരചെയ്തുതുടങ്ങി പതുക്കവേ സാഗരമേഴും ഭുവി മൂന്നിലും നടന്നു ഞാൻ മംഗനവാണി!കണ്ടേൻ മന്നവൻ പലരേയും എന്നതിൽ നളനോളം സൌന്ദർയ്യമുണ്ടായിട്ടു കന്യകേ!കണ്ടില്ല ഞാൻ മാനുഷരൊരുത്തരെ ആണിൽ മാണിക്യമായ നളനു തുല്യയായി- ട്ടേണലോചനമാരിൽ നിന്നെയും കണ്ടു പാരിൽ പലരും പറഞ്ഞു നിൻ വാർത്തകൾ കേട്ടു നളൻ വലിയ കാംക്ഷ നിന്നിൽ മുഴുത്തങ്ങിരിക്കുന്നു കാംക്ഷയുണ്ടെന്നാൽ വിധിയെങ്ങിനെയറിയുന്നു പെണ്മണിതന്നോടപ്പോളന്നവും പറഞ്ഞിതു ബ്രഹ്മാവു കല്പിച്ചു ഞാൻ കേട്ടിരിയ്ക്കുന്നു ബാലേ!
നളനാം നാവരൻ നിനക്കു കാന്തനെന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.