താൾ:Pattukal vol-2 1927.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐവർനാടകം

<poem>വിധിയാലെ വരുന്നതാർക്കും ഒഴിച്ചുകൂടാ പിറന്നാലൊ മരിക്കാത്തോരാരുമില്ല കരഞ്ഞാലൊ ഫലമില്ലങ്ങടങ്ങുക നീ മരിച്ചുപോയാൽ ക്ഷമിക്കയല്ലാതെന്തു ചെയ്‌വൂ കന്യകയെ ദുഃഖമെല്ലാമകറ്റുക നീ ദുഃഖമൊട്ടടക്കിയെഴുന്നേറ്റിരിക്ക ബാലേ സൌഖ്യമായ്‌വരുമതിനിന്നൊടുമില്ല ഭേദം ലങ്കനായകപ്രിയേ നീ സങ്കടം കളക മങ്കമാർമണിയെ ഞാൻ പറഞ്ഞ വാക്കു കേൾക്കൂ സങ്കടമകറ്റിയെഴുന്നേറ്റിരിക്ക ബാലേ വന്നതൊക്കെ വന്നുപോയി ഇനി നാമിതിന്റെ വന്ദനപിതൃക്രിയകൾ നന്മയോടെ ചെയ്ക ഇങ്ങിനെ വിഭീഷണൻ പറഞ്ഞു വാക്കു കേട്ടു തിങ്ങി വിങ്ങി മെല്ലെയെഴുന്നേറ്റിരുന്നാളപ്പോൾ നന്മയോടെ സൽക്രിയകൾ ചെയ്‌വതിനായ്ക്കൊണ്ടു നന്മയോടെ പിതൃകർമ്മം ചെയ്കയെന്നു അംഭുജാക്ഷൻ അരുളിച്ചെയ്തുയെച്ചിതെന്നും കേട്ടെഴുന്നേറ്റിരുന്നുടനെ മണ്ഡോദരിയും അടുത്തോരങ്ങിരുവരും പോയി കളിച്ചു വന്നു ഉടനെ പോയി രാമദേവൻ തൃപ്പാദാന്തേ വിനീതരായി കൈവണങ്ങി തൊഴുതുനിന്നു നിന്നതങ്ങു കണ്ടനേരം രാമചന്ദ്രൻ വൈകാതെ വിഭീഷണനെ ലങ്കതന്നിൽ രാജാവായിട്ടഭിഷേകം

                 (ചെയ്തു മോദാൽ

അഭിഷേകംചെയ്തശേഷം അരുളിച്ചെയ്തു രാമദേവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/488&oldid=166400" എന്ന താളിൽനിന്ന് ശേഖരിച്ചത്