താൾ:Pattukal vol-2 1927.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem> പുത്രരിലിളവനെ തച്ചുകൊന്നു പോയി വൻ പുടയരാമനോടു ചെന്നുണർത്തിയപ്പോൾ ചെന്നുണർത്തി വായുപുത്രൻ വൃത്താന്തങ്ങൾ കേട്ടനേരം രാഘവനും തമ്പിയോടും സുഗ്രീവൻ മുതലായ പടകളേടും വാരിധിയിൽ ചിറകെട്ടി കടന്നുവന്നു നമ്മുടയ വംശമൊക്കെ ഒടുക്കി രാമൻ നിന്നുടയ കണവനോടു പറഞ്ഞേൻ ഞാനും ഒന്നിനൊന്നായി രാമദേവൻ വൃത്താന്തങ്ങൾ പറഞ്ഞപ്പോൾ നിറഞ്ഞു കോപം ചുകന്നു കണ്ണും കോപത്താൽ ചന്ദ്രഹാസം ഇളക്കികൊണ്ടു വേഗത്തിൽ നിഗ്രഹിപ്പാനടുത്തനേരം പേടിയോടങ്ങു ഓടി ഓടി പോന്നു ഞാനും പേടിച്ചോടി ഞാൻ പേടമാൻകണ്ണി പേടിക്കൊണ്ടോരെ പേടിക്കവേണ്ടേ പേടിയെഞ്ഞാൽ വരുമിതിൻവണ്ണം പാടെയൊക്കെ മുടിഞ്ഞതും കണ്ടോ കൂടെയുള്ള സഖികളും ഞാനും പേടിപ്പാൻ പല വാക്കു പറഞ്ഞു പേടിയില്ലായ്കകാരണമല്ലേ ഓടിയെത്തുമോ പേടിയുണ്ടെങ്കിൽ ഊടറിയാതെ ചെയ്തമൂലം ആടലായി ചമഞ്ഞതു കേൾ നീ നേടുവാനിനി ആഹ്ലാദമോടും വടിവോടഖിലം നിൽകുമിക്ക

ക്ഷമിക്കവേണം പേടമാൻമിഴിയാളെ നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/487&oldid=166399" എന്ന താളിൽനിന്ന് ശേഖരിച്ചത്