താൾ:Pattukal vol-2 1927.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

457

        ഐവർനാടകം    

യഞ്ജനനന്ദൻതാൻ അടയാളമെടുത്തുകൊണ്ടു കൈവണങ്ങി തൊഴുതുകൊണ്ട- ങ്ങടയാളം കൊടുത്തു കയ്യിൽ അടയാളം വാങ്ങി അണിമിഴിയാളും എടുത്തവൾ മുലമാറിൽ വെയ്ക്കുന്നു ഹരിഹര എന്റെ ഭഗവാനേ കാന്ത അറുതി ഞാനിന്നു രാവണകയ്യാൽ മരണമായതും അറിവില്ലെ കാന്ത സീതാദുഃഖം കണ്ടുടനെ ഹനുമാൻചൊല്ലി ശാന്തിയുണ്ടാം ജനനീ നീ ഖേദിയ്ക്കേണ്ട രാവണന്റെ കോട്ടയെല്ലാം തകർക്കുവാനും രാജധാനിയ്ക്കവസാനം വരുത്തുവാനും രാഘവതാൻ തമ്പിയോടും പടകളോടും വാരിധിയിൽ ചിറകെട്ടി കടന്നുവന്ന അരക്കനായ രാവണനെ വധിയ്ക്കുവാനും രാക്ഷസരെ കുലംമുടിച്ചു ദേവിതന്നെ വീണ്ടൂകൊണ്ടങ്ങയോദ്ധ്യയ്ക്കു പോകുവാനും അധികമൊരു പണിയില്ല രാഘവർക്കു ജനകജേ നീയൊന്നു കൊണ്ടും ഭയപ്പെടേണ്ട കൈവണങ്ങി തൊഴുതുകൊണ്ടങ്ങടയാളവാക്കും പറഞ്ഞുകൊണ്ടു അടയാളവാക്കും പറഞ്ഞു മാരുതി വിടവാങ്ങിക്കൊണ്ടു തൊഴുതവൻ വരട്ടേ മാതാവെയവസ്ഥ രാമനോ-

ടറിയിപ്പാൻ കാലമടുത്തിതു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/458&oldid=166377" എന്ന താളിൽനിന്ന് ശേഖരിച്ചത്