താൾ:Pattukal vol-2 1927.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

458

          പാട്ടുകൾ             

ഇരിയ്ക്ക മാതാവേ ഇനി നീ- യേറിയാലൊരു മാസമേയിങ്ങിരിയ്ക്കേണ്ടു രഘുവരനോടങ്ങൊരുമിച്ചു ഞങ്ങൾ എഴുപതു വെള്ളം പടവരും അരക്കരേ കുലം മുടിച്ചു ദേവിയെ അയോദ്ധ്യയിൽ കൊണ്ടങ്ങിരുത്തുവാൻ ഭഗവാനീ- ന്നൊരു പണിയില്ലേ കപികുലങ്ങൾ ഞങ്ങൾക്കും ഭയമില്ലാ ഇളക്കം ദേവിയ്ക്കു മന- ക്കാമ്പിലൊരു പണ​ത്തൂകകംപോലും ധരിക്കേണ്ട കുളുർത്ത പാലാഴി ധരിത്ത രാമന്റെ തിരുപ്പാദത്താണു ധരിക്ക നീ പാവനനന്ദനൻ പറഞ്ഞ വാക്കുകൾ പരമാർത്ഥമെന്നു ധരിച്ചുടൻ ഹനൂമാനെ വിളിച്ചരികെ നിർത്തിയ- ങ്ങരുളി സീയോരടയാളം ഇതു ചെന്നെന്നുടെ കണവനോടു നീ പറക മാരുതി കളിവിനാ അതു ശുഭം താനെന്നുറച്ചു മാരുതി പുറപ്പെടുവാനായ്ത്തുനിഞ്ഞപ്പോൾ പുറപ്പെടുവാൻ തുനിഞ്ഞനേരം ചൊല്ലി സീത വിശപ്പടക്കിപ്പോകവേണം വായുപുത്ര ഒളിച്ചു നീ പോയ് രാവണന്റെ ഉപവനത്തിൽ വെളിപ്പെടാതെ ക്ഷുത്തടക്കി പോകവേണം

എന്നരുളെ കേട്ടനേരം വായുപുത്രൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/459&oldid=166378" എന്ന താളിൽനിന്ന് ശേഖരിച്ചത്