വാരണത്തിൻകവി 403
ആകാത്തതരുന്നകമെ നടുവെ കാണാം
മധുരമാകുന്നപ്രദേശമിവിടെ കാണാം
വേദാന്തം പൊരുളറ്റവടിവുകാണാം
ഊമനരംഗൂരുനാഥൻ തന്നെക്കാണാം
ഈരേഴുലേകമകമതൂം കൂടെക്കാണം
തെളിവിനോടജ്ഞാനമറ്റൊരഴിമകാണാം
ദേവകളും മുനിമാരുംവണങ്ങിക്കാണാം
ദേവകളും മുനിമാരും വണങ്ങിനില്ക്കും
ദേവമയം കണ്ടുകൊൾകീലഴകിതല്ലൊ
സേവയുളള ഭക്തജനം കണ്ടുകൊൾവാൻ തേടുമ്പോൾ
തന്നകമേ വായ്താനു മുവ്വലകം വാരിക്കും
മൂത്തി മൂന്നും മുപ്പൊഴും മുന്തിതോറും തേജസ്സുണ്ടാം
ഈവക കണ്ടുറച്ചകൊൾവാൻ തേടുമ്പോൾ
ഈശ്വരൻ താൻ വന്നു പരമപദം തരുമ നമുക്കു
പരമപദം തരുന്നതൊരു പരനുണ്ടല്ലോ
പാരമെന്നിക്കണ്ടുകൊൾവാൻ ഭയമറ്റേടം
കരടിയറ്റം തരുന്നതൊരു ഗൂരുവുണ്ടല്ലൊ
ദയമെന്നീ കണ്ടുകൊൾവാൻ ഭയമറ്റേടം
ഗുരുവയൊതൂടയരൊടണഞ്ഞകൊൾവാൻ
ഉടൻ വിട്ടു ഉയർപോകാതുറവി കണ്ടാൻ
തുറവി വിട്ടു പിറവിമറന്നീടീനെ ഞാൻ
സുഖമൊടേ ബ്രഹ്മാണ്ഡം കടന്നു ചെന്നാൻ
നിറംവരവെ പരം പൊരുൾതാൻ പാദം ചെന്നാൽ
നിനവുണ്ടു പരമയോഗം പുക്കു എന്നാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.