402 പാട്ടുകൾ
അതിശയമായ്മണ്ഡലങ്ങൾ മൂന്നുണ്ടല്ലൊ അതിൻനടുവെ മുക്കൂടം വഴിയുമുണ്ടു് ചതിയെന്ന നിന്നപരകൾ മുവ്വരുണ്ടേ ചായനിലേ വായുമാർഗ്ഗം താനുമുണ്ടേ പതവിയതിനുള്ളവണ്ണം ചൊല്ലാമെല്ലൊ പലരറികെ പരൻ ചോതിനൽ പെരുപ്പം ചൊല്ലോം ചോതിയുടെ പെരുപ്പത്തെ കണ്ടുക്കൊൾവാൻ ചോല്ലേറും ഗുരുനാഥൻ തനിക്കേയാവൂ
അതേതന്നുറക്കാതെ ഉറക്കവേണം
ഏതാനും കണ്ടവർക്കേ നിലയിൽ നിൽപൂ
വിതിയുണ്ടങ്ങാനിലയിൽ കാൺകേ വേണ്ടു
വിസ്താരം വീതിയുള്ള നിലകൾ കാണാം
മേൽനിലയിൽ വീതിസ്ഥാനം പുക്കുകൊൾവാൻ
അതിനടുവെ ഓടിനില്ക്കും വായു തന്നിൽ
നോക്കി നോക്കി കരയേറി ചെന്നാൽ പിന്നെ
കാൽനിലയുണ്ടക്കരെന്നെ കണ്ടകൊള്ളാം
തന്നിലുള്ളം കണ്ടുകൊള്ളാം എന്നുറച്ചെൻ
മൂലത്താൽ മുമ്പിൽ നമ്മെ കാണാം
മേൽനിലയാൽ കരയേറി ചെന്നാൽ പിന്നെമേവിനില്ക്കും വായുവിന്റെ മികവുകാണാം
മികവിനോടു വായു വന്നു വിലസിക്കാണാം
ആകാശം തന്നിലെ ചെന്നിറങ്ങി കാണാം
ഓങ്കാരം തന്നിലെ ചെന്നിരിക്കിൽക്കാണാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.