താൾ:Pattukal vol-2 1927.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്താനഗോപാലം

പിർത്താലും വിപ്രാ നീയത്രനാളും
പാർത്ഥന്റെ വാക്കുകളീവണ്ണം കേട്ടപ്പോൾ
പാരം പരിഹാസം പൂണ്ടു ചൊന്നാൻ
അയ്യോ ജളത്വം പറയാതെ നില്ലു നീ
നിയ്യോയിതിന്നു മതിയാകുന്നു
ഭോഗീന്ദ്രശായിയ്കു സാധിയാക്കാർയ്യങ്ങൾ
ഭോഷ നിനക്കുണ്ടോ സാധിയ്കുന്നു
ആനത്തലവനു സാധിയാക്കാർയ്യങ്ങൾ
അണ്ണാറകണ്ണനു സാദ്ധ്യമാമോ
മിന്നുന്ന സൂർയ്യൻ വിളങ്ങുന്ന നേരത്തു
മിന്നാമിനുങ്ങിനു ശോഭയുണ്ടോ
മിണ്ടാതെ നില്ലെടാ മൂഢാ നിനക്കിപ്പോൾ
കണ്ടാൽ പൊറുക്കയില്ലെന്തുചെയ്യാം
തന്നത്താനോർക്കാതെ മേനിപറയുന്ന
നിന്നെ ഞാനാരെന്നറിഞ്ഞില്ലല്ലോ
അന്നേരം വില്ലുമെടുത്തു കുലച്ചുടൻ
നിന്നു പറഞ്ഞിതു പാണ്ഡസൂനു
ഇരേഴുലോകത്തു വീരനായുള്ളവൻ
ആരാലറിയപ്പെടാത്തു വിപ്രാ
ദുർയ്യോധനാദികുലത്തെ മുടിച്ചോരു
വിർയ്യാംബുരാശി ഞാൻ സവ്യസാചി
കാട്ടാളനായ്‌‌‌ വന്ന കാലാരിദേവനെ
കൂട്ടാക്കാതേറ്റൊരു പാണ്ഡവൻ ഞാൻ
പാരാതെ വിൽകൊണ്ടു വേടനെത്താഡിച്ചു
മേടിച്ചു പാശുപതാസ്ത്രമെല്ലാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/359&oldid=166285" എന്ന താളിൽനിന്ന് ശേഖരിച്ചത്