താൾ:Pattukal vol-2 1927.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

ഖാണ്ഡവകാനനം ചുട്ടുപൊടിച്ചോരു
ഭസ്മമാക്കീടിന പാണ്ഡവൻ ഞാൻ
കണ്ണന്റെ കാരുണ്യംകൊണ്ടു രണം തന്നിൽ
കർണ്ണാദിവംശം മുടിച്ചവൻ ഞാൻ
ഒന്നും മനക്കാമ്പിൽ ഖേദിയ്കവേണ്ട നീ
നന്ദിച്ചുകൊൾക നീ ഭൂമിദേവ
പത്താംകുമാരനെപ്പാലിയ്കുന്നുണ്ടു ഞാൻ
പാർത്താലും വിപ്ര നീയത്രനാളും
പാലിച്ചില്ലെന്നാകിൽ പാരാതെ വില്ലുമാ-
യ്പാവകൻ തൻകൽ പതിയ്കുന്നേൻ ഞാൻ
ഗർഭം തികഞ്ഞാൽ ഗ്രഹിപ്പിയ്കുവേണം നീ
അപ്പോൾ വരുന്നുണ്ടു സത്യംതന്നെ
പാർത്ഥന്റെ വാക്കുകൾ കേട്ടോരു നേരത്തു
പാരം പ്രസാദിച്ചു ഭൂമിദേവൻ
പാരാതെ ഇല്ലത്തു ചെന്നു മഹീസുരൻ
പത്നിയോടേവം പറഞ്ഞാനപ്പോൾ
അയ്യോ നീ കേട്ടാലും ഭായ്യേവഴിപോലെ
വീരനാമർജ്ജുനൻ വന്നിഹ വില്ലുമായ്
ചാരത്തു വന്നവൻ കാത്തുകൊള്ളും
ഇന്നിപ്പിറക്കുന്ന പുത്രന്റെ ജീവനെ
രക്ഷിച്ചുതന്നീടും ഫൽഗുനൻതാൻ
ഏതും മനക്കാമ്പിൽ ഖേദിയ്കവേണ്ട നീ
കൈതവമല്ലിതു സത്യംതന്നെ
അന്തർജ്ജനമതു കേട്ടോരു നേരത്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/360&oldid=166287" എന്ന താളിൽനിന്ന് ശേഖരിച്ചത്