താൾ:Pattukal vol-2 1927.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിവനാമാവലി

ഭൂതേശപ്രിയേ തവ കാരുണ്യമുണ്ടാകേണം
ശങ്കര ശിവശിവ ശങ്കര ശരണം ജയ
സങ്കടം തീർത്തു മമ മംഗളമേണം
ഇങ്ങിനെ ശിവനാമമുച്ചരിച്ചതാലകം
തിങ്ങിന മോദം തത്ത വാണിതു സന്മംഗളം.
വടക്കുന്നാഥക്ഷേത്രമഹിമാവർണ്ണനം സമാപ്തം.

ശിവനാമാവലി
അക്ഷരമാല.

അഗജാവല്ലഭ ഗൌരീശ ഖഗവാഹാർച്ചിത ഗൌരീശ
അഗജാവല്ലഭ ഖഗവാഹാർച്ചിത മൃഗഭൂഷിതകര ഗൌരീശ
ആസുരകുലഹര ഗൌരീശ ഭാസുരശശിധര ഗൌരീശ
ആസുരകുലഹരഭാസുരശശിധര ഭൂസുരവരനുത ഗൌരീശ
ഇന്ദ്രമുഖാർച്ചിത ഗൌരീശ ചന്ദ്രകലാധര ഗൌരീശ
ഇന്ദ്രമുഖാർച്ചിതചന്ദ്രകലാധര സാന്ദ്രകൃപാലയ ഗൌരീശ
ഉഗ്രസദാശിവ ഗൌരീശ നിഗ്രഹകാരണ ഗൌരീശ
ഉഗ്രസദാശിവനിഗ്രഹകാരണ ദുർഗ്രഹനാശന ഗൌരീശ
ഊരീകൃതവിഷ ഗൌരീശ ദൂരീകൃതയമ ഗൌരീശ
ഊരീകൃതവിഷദൂരീകൃതയമ ഗൌരീ ഗുരുഗൃഹ ഗൌരീശ
ഋഷഭക്ഷേത്രഗ ഗൌരീശ വൃഷവാവാഹന ഗൌരീശ
ഋഷഭക്ഷേത്രഗവൃഷവാവാഹന വൃഷമുഖസംസ്കൃത ഗൌരീശ
ഏധിതഗുണഗണ ഗൌരീശ ബാധിതരിപുഗണ ഗൌരീശ
ഏധിതഗുണഗണബാധിതരിപുഗണ ബോധിതപരിചിൽ ഗൌരീശ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/348&oldid=166278" എന്ന താളിൽനിന്ന് ശേഖരിച്ചത്